Latest NewsKeralaNews

‘നമ്മൾ ജയിക്കും, നമ്മൾ ഭരിക്കും‘; ഇത്തവണ ശ്രീ നരേന്ദ്ര മോദിയെ തിരുവനന്തപുരത്ത് നിന്നും സ്വീകരിക്കുക ബിജെപി മേയറായിരിക്കുമെന്ന് കൃഷ്ണ കുമാർ

ആത്മവിശ്വാസത്തിൽ സുരേഷ് കൃഷ്ണ

മലയാളികളുടെ പ്രിയതാരമാണ് നടൻ കൃഷ്ണ കുമാർ. ബിജെപി അനുഭാവിയാണ് താനെന്ന് കൃഷ്ണ കുമാർ ഇതിനോടകം പരസ്യമായി പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നിരവധി ഇടങ്ങളിൽ താരം സന്ദർശനം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം വാഴോട്ട്കൊണവും, പേരൂർക്കടയും ആയിരുന്നു പ്രധാന ഇടം. ഇപ്പോഴിതാ, വരുന്ന നിയമ സഭ തിരഞ്ഞെടുപ്പിന്നു പ്രചാരണത്തിന് നമ്മുടെ ആദരണീയനായ പ്രധാനമന്ത്രി ശ്രി നരേന്ദ്രമോഡി തിരുവനന്തപുരത്തു വരുമ്പോൾ വിമാനത്താവളത്തിൽ സ്വീകരിക്കുന്നത് ബിജെപിയുടെ മെയർ ആയിരിക്കുമെന്ന് പറയുകയാണ് കൃഷ്ണ കുമാർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

ഇന്നലെ ബിജെപി സ്ഥാനാർഥികളുടെ രണ്ടു വേദികളിൽ പങ്കെടുത്തു. വാഴോട്ട്കൊണവും, പേരൂർക്കടയും. കുമാരി ദേവി കാർത്തികയും, ശ്രീമതി ലാലി ശ്രീകുമാറുമാണ് സ്ഥാനാർഥികൾ. വളരെ നല്ല സ്ഥാനാർഥികൾ. പ്രവർത്തകരുടെ ആവേശവും സദസ്സിന്റെ പ്രതികരണവും സൂചിപ്പിക്കുന്നത് വരുന്ന നിയമ സഭ തിരഞ്ഞെടുപ്പിന്നു പ്രചാരണത്തിന് നമ്മുടെ ആദരണീയനായ പ്രധാനമന്ത്രി ശ്രി നരേന്ദ്രമോഡി തിരുവനന്തപുരത്തു വരുമ്പോൾ വിമാനത്താവളത്തിൽ സ്വീകരിക്കുന്നത് ബിജെപി യുടെ മെയർ ആയിരിക്കും. നമ്മൾ ജയിക്കും നമ്മൾ ഭരിക്കും.- കൃഷ്ണ കുമാർ ഫേസ്ബുക്കിൽ കുറിച്ചു.

കൃഷ്ണകുമാറിന്റെ സാന്നിധ്യം ബിജെപിക്കു ഗുണം ആകുമെന്നാണ് നേതക്കള്‍ വിശ്വസിക്കുന്നത്. ബിജെപിയുടെ പ്രചരണത്തില്‍ കൃഷ്ണകുമാര്‍ സജീവമായതോടെ തിരുവനന്തപുരത്ത് ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും. മേയര്‍ സ്ഥാനം വനിത സംവരണ ആയിട്ടും വി വി രാജേഷിനെ മുന്‍ നിര്‍ത്തിയുള്ള ബിജെപി പ്രചരണം വിജയത്തില്‍ കുറഞ്ഞൊന്നും അവര്‍ പ്രതീഷിക്കുന്നില്ല. ജില്ല പഞ്ചായത്ത് ഡിവിഷനില്‍ ബിജെപി സംസ്ഥാന സെക്രട്ടറി എ സുരേഷും മത്സരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button