KeralaLatest NewsNews

ആയുഷ്‌കാലം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല, അതുകൊണ്ട് സീറ്റല്ല നിലപാട് ആണ് കാര്യം ; ഹരീഷ് വാസുദേവന്‍

തിരുവനന്തപുരം : ഏറെ വിവാദമായ പൊലീസ് നിയമ ഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചതില്‍ പ്രതികരണവുമായി അഡ്വ.ഹരീഷ് വാസുദേവന്‍. ദേശീയ തലത്തില്‍ കൊണ്ടുവന്ന ഒരു ജനവിരുദ്ധ / ഭരണഘടനാ വിരുദ്ധ നിയമവും ബിജെപി എന്ന പാര്‍ട്ടിയുടെ നിലപാടിന്റെ പേരിലോ ജനരോഷത്തിന്റെ പേരിലോ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു കണ്ടിട്ടില്ല. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തനാകുന്നതാണ് സിപിഎം എന്ന് അദ്ദേഹം പറയുന്നു.

പിണറായി വിജയനോ എല്‍ഡിഎഫ് സര്‍ക്കാറോ എന്തൊക്കെ ചെയ്താലും അവര്‍ അക്കൗണ്ടബിള്‍ ആകുന്ന ഒരു സിസ്റ്റമുണ്ട്. സംസ്ഥാനസമിതിയിലും കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ്ബ്യുറോയിലും ഇടതുമുന്നണി യോഗത്തിലും പോയിരുന്നു സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ക്ക് എതിരെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മന്ത്രിമാരും മുഖ്യമന്ത്രിയും ബാധ്യതപെട്ടവരാണ്. ഇപ്പോഴും ജനങ്ങളോട്, പാര്‍ട്ടിയോട്, മുന്നണിയോട് അക്കൗണ്ടബിള്‍ ആകുന്ന ഒരു സിസ്റ്റമുണ്ട്. സ്‌റേറ്റ് കമ്മിറ്റിയില്‍ ഇരിക്കുന്ന ആളുകളോ? അവര്‍ ആ ചോദ്യം ചെയ്യല്‍ നേരിടേണ്ടി വരും, ജില്ലാ കമ്മിറ്റികളില്‍, ലോക്കലില്‍, ബ്രാഞ്ചില്‍.. ജനങ്ങളുടെ ഇടയിലെ ചോദ്യം ഭരണാധികാരി കേള്‍ക്കാന്‍ ഒരു സിസ്റ്റമുണ്ട്, ഓരോ വിഷയത്തിലും മുകള്‍ത്തട്ടില്‍ സെറ്റ് ചെയ്ത നിലപാടുകളും ഉണ്ട്. അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഭേദഗതി പ്രഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

ഹരീഷ് വാസുദേവന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

ഇപ്പോഴും CPIM നു വ്യത്യാസമുണ്ട്.

ദേശീയ തലത്തില്‍ കൊണ്ടുവന്ന ഒരു ജനവിരുദ്ധ / ഭരണഘടനാ വിരുദ്ധ നിയമവും BJP എന്ന പാര്‍ട്ടിയുടെ നിലപാടിന്റെ പേരിലോ ജനരോഷത്തിന്റെ പേരിലോ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു കണ്ടിട്ടില്ല. കോടതിയില്‍ പൊയ്‌ക്കോളൂ എന്ന ധാര്‍ഷ്ട്യം മാത്രമാണ് കണ്ടിട്ടുള്ളത്. പശ്ചിമഘട്ട സംരക്ഷണം BJP വോട്ടിനു വേണ്ടി പറഞ്ഞാലും BJP സര്‍ക്കാര്‍ അതിനെതിരായ നിയമം കൊണ്ടുവന്നു നടപ്പാക്കുന്നു. ഒരാളും ചോദിക്കാനില്ല. There is no accountability for that system. നാഗ്പൂരിലെ RSS നയത്തിനോട് ചേര്‍ന്നു പോകുന്ന ഒന്നാണെങ്കില്‍ മോദി ഒരിടത്തും പോയി ഒരു ചോദ്യത്തിനും മറുപടി പറയേണ്ട.
പിണറായി വിജയനോ LDF സര്‍ക്കാരോ എന്തൊക്കെ ചെയ്താലും അവര്‍ അക്കൗണ്ടബിള്‍ ആകുന്ന ഒരു സിസ്റ്റമുണ്ട്. സംസ്ഥാനസമിതിയിലും കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ്ബ്യുറോയിലും ഇടതുമുന്നണി യോഗത്തിലും പോയിരുന്നു സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ക്ക് എതിരെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മന്ത്രിമാരും മുഖ്യമന്ത്രിയും ബാധ്യതപെട്ടവരാണ്. ഇപ്പോഴും ജനങ്ങളോട്, പാര്‍ട്ടിയോട്, മുന്നണിയോട് അക്കൗണ്ടബിള്‍ ആകുന്ന ഒരു സിസ്റ്റമുണ്ട്. സ്‌റേറ്റ് കമ്മിറ്റിയില്‍ ഇരിക്കുന്ന ആളുകളോ? അവര്‍ ആ ചോദ്യം ചെയ്യല്‍ നേരിടേണ്ടി വരും, ജില്ലാ കമ്മിറ്റികളില്‍, ലോക്കലില്‍, ബ്രാഞ്ചില്‍.. ജനങ്ങളുടെ ഇടയിലെ ചോദ്യം ഭരണാധികാരി കേള്‍ക്കാന്‍ ഒരു സിസ്റ്റമുണ്ട്, ഓരോ വിഷയത്തിലും മുകള്‍ത്തട്ടില്‍ സെറ്റ് ചെയ്ത നിലപാടുകളും ഉണ്ട്.
ദേശീയ തലത്തില്‍ ആകെ പത്തില്‍ താഴെ MP മാര്‍ ഉള്ളപ്പോഴും സ്വകാര്യത സംബന്ധിച്ചോ, വ്യക്തിസ്വാതന്ത്ര്യം സംബന്ധിച്ചോ ഒക്കെ CPIM ന്റെ PB നിലപാട് പ്രസക്തമാകുന്നത് ഇതുകൊണ്ടാണ്. ആ നിലപാടില്‍ നിന്ന് ആ സിസ്റ്റത്തിലെ ആരെങ്കിലും വ്യതിചലിച്ചാല്‍ ചോദിക്കാനൊരു സ്പേസ് അതിനുള്ളില്‍ ഉണ്ട്. പാര്‍ട്ടിയില്‍ അപ്രമാദിത്വമുള്ളതെന്ന് മാധ്യമങ്ങള്‍ കരുതുന്ന പിണറായി വിജയന്‍ ഒരു തെറ്റു ചെയ്യുമ്പോള്‍, ‘പാര്‍ട്ടി തിരുത്തുമോ’ എന്നു മൈക്കും കൊണ്ടു പോയി ചോദിക്കാന്‍ ഒരു സീതാറാം യെച്ചൂരി ഡല്‍ഹിയില്‍ ഉള്ളതും, ‘തിരുത്തും’ എന്നു യെച്ചൂരി പറയുന്നതും തിരുത്തുന്നതും. UP യിലോ ഗുജറാത്തിലോ കര്‍ണ്ണടകയിലോ UAPA കേസ് എടുത്താല്‍ വാര്‍ത്ത അല്ലാത്തതും കേരളത്തില്‍ വലിയ ചര്‍ച്ച ആകുന്നതും ദേശീയ തലത്തില്‍ CPIM നു UAPA യ്ക്ക് എതിരെ ഒരു നിലപാട് ഉള്ളതുകൊണ്ടാണ്.
499 IPC പോലും ഡീക്രിമിനലൈസ് ചെയ്യണമെന്നത് CPIM നിലപാട് ആയതുകൊണ്ടാണ് 118A വിഷയത്തില്‍ നടപടി ഉണ്ടായത്. ഇതില്‍ കിടന്നു പുളയ്ക്കുന്ന BJP പ്രസിഡണ്ട് കെ.സുരേന്ദ്രനോട് അതേ നിലപാടാണോ BJP യ്ക്ക് എന്നോ, അങ്ങനെയെങ്കില്‍ 499 റദ്ദാക്കുമോ എന്നോ ഒരൊറ്റയാളും ചോദിക്കില്ല. സ്വര്‍ണ്ണ കള്ളക്കടത്ത് പിടിക്കാന്‍ വീഴ്ചപറ്റിയ കസ്റ്റംസ് വകുപ്പ് ഒരു ചോദ്യം പോലും നേരിടാതെ, സംസ്ഥാന ഉദ്യോഗസ്ഥരെ തേടി നടക്കുന്ന BJP യെപ്പോലെ പരിഹാസ്യമാണ് ഇതും.
നരേന്ദ്രമോദിയോ വി.മുരളീധരനോ ചെയ്യുന്ന തെറ്റ് തിരുത്തുമോ എന്നു ചോദിക്കാന്‍ നിങ്ങള്‍ക്കൊരു ആളുണ്ടോ മാധ്യമങ്ങളെ?? പോട്ടെ, പാര്‍ട്ടി നയത്തിന് വിരുദ്ധമല്ലേ എന്നു ചോദിക്കാന്‍ മാതൃകാപരമായ ഒരു നിലപാട് ഉണ്ടോ? എത്ര പാര്‍ട്ടികള്‍ക്ക് ഉണ്ടത്? അവിടെയാണ് ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ പ്രസക്തി.
പ്രശ്‌നം, സര്‍ക്കാര്‍ നടത്തുന്ന അനീതി ചോദിക്കാന്‍ ഈ പാര്‍ട്ടിയില്‍ ആളുണ്ടോ എന്നതാണ്. കീഴ്ഘടകത്തിലെ സഖാക്കന്മാര്‍ വലിയ നേതാവിന്റെ റാന്‍ മൂളികളും, ഭക്തന്മാരും, ഫാന്‍സും ആയാല്‍ ചോദ്യങ്ങള്‍ ഉണ്ടാവില്ല. ചോദിക്കാന്‍ ഭയക്കും. അല്ലെങ്കില്‍ നേതാവ് പറഞ്ഞത് അപ്പടി വിശ്വസിക്കും. ശരിയെന്നു പറയും. കയ്യടിക്കും. പാര്‍ട്ടിയില്‍ സ്ഥാനം ഉറപ്പിക്കാന്‍ നോക്കും. അധികകാലം അങ്ങനെയെങ്കില്‍ ഈ സിസ്റ്റം ഉണ്ടാകില്ല.
എല്ലാവര്‍ക്കും മാതൃകാപരമായ നിലപാട് ചിലവിഷയങ്ങളില്‍ എങ്കിലും ഇടതുപക്ഷത്തിന് ഉണ്ട്. എതിര്‍ശബ്ദങ്ങള്‍ കേള്‍ക്കാന്‍, തിരുത്താന്‍ ഉള്ള സംവിധാനവും ഉണ്ട്. അത് ദ്രവിപ്പിക്കുന്ന ആളുകള്‍ സ്വയം നവീകരിച്ചാല്‍ ആ സിസ്റ്റത്തിന് ആരോഗ്യകരമായി തുടരാം.
അതുകൊണ്ട്, എല്ലാ വിയോജിപ്പുകളും എതിര്‍പ്പുകളും ഉള്ളപ്പോഴും എനിക്ക് മറ്റുഎല്ലാ പാര്‍ട്ടിയും പോലെയല്ല ഇടതുപക്ഷ പാര്‍ട്ടികള്‍. മറ്റു പാര്‍ട്ടികള്‍ ഇങ്ങനെ നിലപാട് പറയുന്ന കാലത്ത്, തിരുത്തി കാണിക്കുന്ന കാലത്ത് അവര്‍ക്കും ഈ ബഹുമാനം കിട്ടും.
NB: ആയുഷ്‌കാലം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. അതുകൊണ്ട് സീറ്റല്ല നിലപാട് ആണ് കാര്യം. പറയാനുള്ളത് പറഞ്ഞു തന്നെ പോണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button