KeralaLatest NewsIndia

‘പിണറായി വിജയൻ ഇടതുപക്ഷത്തെ നാണം കെടുത്തരുത്’: കവിത കൃഷ്ണന്‍

കേരള പൊലീസ് ആക്ടിലെ പുതിയ ഭേദഗതിക്കെതിരെ ഇടത് പാര്‍ട്ടികള്‍ തന്നെ രംഗത്ത്. സി.പി.ഐ.എം.എല്‍ പൊളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണനാണ് രൂക്ഷവിമര്‍ശനം ഉന്നയിച്ചത്‍. ഇത്തരം നിര്‍ദയമായ നിയമങ്ങള്‍ നടപ്പാക്കി ഇടതുപക്ഷത്തെ നാണം കെടുത്തരുതെന്ന് കവിത കൃഷ്ണന്‍ ട്വീറ്റ് ചെയ്തു.

പിണറായി വിജയന്‍റെയും സിപിഎമ്മിന്‍റെയും ട്വിറ്റര്‍ അക്കൌണ്ടുകള്‍ ടാഗ് ചെയ്തിട്ടുമുണ്ട്.’ശരിക്കും പിണറായി വിജയന്‍?! രാജ്യത്തെ ഇത്തരം ക്രൂരനിയമങ്ങളെ എതിര്‍ത്ത് സിപി.എം അഭിപ്രായ സ്വാതന്ത്ര്യത്തിനായാണ് നിലകൊള്ളുന്നത്. ഒരു സി.പി.എം സര്‍ക്കാര്‍ തന്നെ ഇത്തരത്തിലൊരു നിയമം നടപ്പിലാക്കി ഇടതുപക്ഷത്തെ നാണം കെടുത്തരുത്’- എന്നാണ് കവിത കൃഷ്ണന്‍റെ ട്വീറ്റ്.

പൊലീസ് ആക്ടില്‍ 118 (എ) വകുപ്പ് കൂട്ടിച്ചേര്‍ത്താണ് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. വ്യക്തികളെയോ ഒരു വിഭാഗം ആളുകളെയോ ഭീഷണിപ്പെടുത്തുന്നതോ അധിക്ഷേപിക്കുന്നതോ അപമാനകരമായതോ അപകീര്‍ത്തികരമായതോ ആയ കാര്യങ്ങള്‍ നിര്‍മിക്കുന്നതും പ്രകടിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും കുറ്റകാരമായിരിക്കും.

കുറ്റം തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം തടവോ 1000 രൂപ പിഴയോ ഇവ ഒരുമിച്ചോ നേരിടേണ്ടിവരും.അപകീര്‍ത്തികരമെന്ന് പൊലീസിന് ബോധ്യപ്പെട്ടാല്‍ ഉടന്‍ തന്നെ സ്വമേധയാ കേസെടുക്കാനും അറസ്റ്റ് ചെയ്യാനുമടക്കം നിയമത്തില്‍ വ്യവസ്ഥയുണ്ട്. പല കോണുകളില്‍ നിന്നായി എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഭേദഗതിയില്‍ തിരുത്തല്‍ വരുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button