Latest NewsIndia

ഇത്തവണ ബിജെപിയിൽ മുസ്‌ലിം സ്ഥാനാർത്ഥികളുടെ പെരുമഴ, മോദിയുടെ കടുത്ത ആരാധകരായ മുസ്‌ലിം ദമ്പതികളെ സ്ഥാനാര്‍ത്ഥികളാക്കി ബി ജെ പി: ചെറുപ്പത്തിലേ ആർഎസ്എസ് ശാഖയിൽ പോയ പരിചയം റഫീക്കിന് തുണയായി

ചെറുപ്പത്തില്‍ റഫീക്കിന്റെ സുഹൃത്തുക്കളില്‍ പലരും ബി.ജെ.പി പ്രവര്‍ത്തകരായിരുന്നു

ആലുവ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധകരാണ് മുഹമ്മദ് റഫീക്കും ഭാര്യ സുഫീറയും. റഫീക്കാക്കകട്ടെ ചെറുപ്പത്തിലേ ആര്‍.എസ്.എസ് ശാഖയിലും പോയിരുന്നയാള്‍. ഇരുവരും നേരത്തേ തന്നെ ബി.ജെ.പി അംഗങ്ങളാണ്. ന്യൂനപക്ഷ മോര്‍ച്ചയുടെ ആലുവ മണ്ഡലം സെക്രട്ടറി പദവിയും റഫീക്ക് വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ മോര്‍ച്ചയുടെ എടത്തല പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ്. ടൈല്‍ പണിക്കാരനാണ്.

ഇക്കുറി എടത്തല പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചപ്പോള്‍ ഇരുവർക്കും ബി.ജെ.പി സ്ഥാനാർത്ഥികളായി മത്സരിക്കാനുള്ള നറുക്ക് വീണു. ബി.ജെ.പിക്ക് ശക്തമായ സ്വാധീനമുള്ള പഞ്ചായത്താണ് എടത്തല. ഈ എടത്തല പഞ്ചായത്തില്‍ മലയിപ്പിള്ളി കുന്നുംപുറത്ത് ആഷിക്ക് മന്‍സിലില്‍ മുഹമ്മദ് റഫീക്കും ഭാര്യ സുഫീറയും സ്ഥാനാര്‍ത്ഥികളായിരിക്കുകയാണ്.

read also: ‘പിണറായി വിജയൻ ഇടതുപക്ഷത്തെ നാണം കെടുത്തരുത്’: കവിത കൃഷ്ണന്‍

മൂന്നാം വാര്‍ഡില്‍ സുഫീറയും നാലാം വാര്‍ഡില്‍ മുഹമ്മദ് റഫീക്കും ജനവിധി തേടുന്നു. 40 വര്‍ഷം മുമ്പ് കണ്ണൂര്‍ ആയ്ക്കരയില്‍ നിന്നും എടത്തലയിലെത്തിയതാണ് റഫീക്കിന്റെ പിതാവ്. സമീപത്തെ ചെരുപ്പ് നിര്‍മ്മാണ കമ്പനിയിലായിരുന്നു പിതാവ് മുഹമ്മദ് കുഞ്ഞിന് ജോലി. ആറ് വര്‍ഷം മുമ്പ് അദ്ദേഹം മരിച്ചു.

ചെറുപ്പത്തില്‍ റഫീക്കിന്റെ സുഹൃത്തുക്കളില്‍ പലരും ബി.ജെ.പി പ്രവര്‍ത്തകരായിരുന്നു. 2018ല്‍ ബി.ജെ.പി.പാനലില്‍ എടത്തല സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് സുഫീറ മത്സരിക്കുകയും ചെയ്തു. ഇരുവരുടെയും കുടുംബക്കാര്‍ക്കും ഈ രാഷ്ട്രീയത്തില്‍ എതിര്‍പ്പില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button