Latest NewsNewsIndia

എതിരാളികളെ നിശബ്ദരാക്കാൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു: പ്രിയങ്ക ചതുർവേദി

മുംബൈ: ‘എതിരാളികളെ നിശബ്ദരാക്കാൻ’ കേന്ദ്ര ഏജൻസികളെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നെന്ന് ശിവസേന വക്താവ് പ്രിയങ്ക ചതുർവേദി ആരോപിക്കുന്നു. റിപ്പബ്ലിക് ടി.വി മേധാവി അർണബ് ഗോസ്വാമിക്കെതിരെ മഹാരാഷ്ട്ര നിയമസഭയില്‍ അവകാശ ലംഘന പ്രമേയം അവതരിപ്പിച്ച ശിവസേന എം.എല്‍.എ പ്രതാപ് സർനായിക്കിന്‍റെ ഓഫീസിലും വസതിയിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് പ്രിയങ്ക കേന്ദ്രത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത് .

‘കേന്ദ്ര താൽപര്യങ്ങൾ മാത്രം നടപ്പാക്കുന്നതിലേക്ക് ഇ.ഡി ചുരുങ്ങിയിരിക്കുന്നു. ഞങ്ങൾ ശക്തമായി അതിനെ പ്രതിരോധിക്കും -പ്രിയങ്ക ചതുർവേദി ട്വീറ്റ് ചെയ്യുകയുണ്ടായി. സർനായിക്കിന്‍റെ മകൻ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തെതുടർന്നാണ് റെയ്ഡെന്ന് ഇ.ഡി ഉദ്യോഗസ്ഥർ അറിയിക്കുകയുണ്ടായിരുന്നു.

സുരക്ഷാ സേവന കമ്പനിയായ ടോപ്‌സ് ഗ്രൂപ്പിന്‍റെ പ്രൊമോട്ടർമാരുടെ ഉടമസ്ഥതയിലുള്ള പ്രോപ്പർട്ടിയിൽ താനെ, മുംബൈ എന്നിവിടങ്ങളിലെ 10 സ്ഥലങ്ങളിലാണ് തിരച്ചിൽ നടത്തുകയുണ്ടായി. നായിക്കിന്‍റെ മകനെതിരെ തെളിവ് ശേഖരിക്കലും കേസിൽ പരിശോനയും ആണ് ലക്ഷ്യമെന്ന് ഇ.ഡി പറഞ്ഞു. ഇയാളുടെ സ്ഥാപനങ്ങളിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് ആരോപണം ഉയർന്നു.

മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, എന്‍.സി.പി നേതാവ് ശരദ് പവാര്‍ എന്നിവരെ മോശം ഭാഷ ഉപയോഗിച്ച് റപ്പബ്ലിക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമിക്കെതിരെ സെപ്റ്റംബര്‍ 16നാണ് മഹാരാഷ്ട്ര നിയമസഭയില്‍ സർനായിക് അവകാശ ലംഘന പ്രമേയം അവതരിപ്പിച്ചത്. താനെ ഓവാല-മജിവാഡ നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button