COVID 19Latest NewsNewsInternational

പ്രതീക്ഷകൾ മങ്ങുന്നുവോ? ചൈനയിൽ വീണ്ടും കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു,കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

മില്ല്യൺ കണക്കിന് ആളുകളാണ് ഈ പ്രദേശങ്ങളിൽ പ്രതിദിനം കോവിഡ് ടെസ്റ്റിന് വിധേയമായി കൊണ്ടിരിക്കുന്നത്

ചൈനയിൽ ആദ്യമായി പിറവി കൊണ്ട കോവിഡ് വൈറസ് കുറച്ച് മാസങ്ങൾക്കിപ്പുറം വീണ്ടും അതിരൂക്ഷ ഘട്ടത്തിലേക്ക്. ചൈനയിൽ വീണ്ടും അതിരൂക്ഷമായി കോവിഡ് വ്യാപിക്കുന്നതായി റിപ്പോർട്ട് ഉണ്ട്. ഇതിനെത്തുടർന്ന് ടിയാഞ്ചിൻ, ഷാങ്ഹായ്, മൻസോളി എന്നീ നഗരങ്ങൾ ചൈന അടച്ചുപൂട്ടി. മില്ല്യൺ കണക്കിന് ആളുകളാണ് ഈ പ്രദേശങ്ങളിൽ പ്രതിദിനം കോവിഡ് ടെസ്റ്റിന് വിധേയമായി കൊണ്ടിരിക്കുന്നത്. തണുപ്പ് കാലമാകുന്നതോടെ ഒരുപക്ഷെ കോവിഡ് രൂക്ഷമായേക്കാമെന്ന ആശങ്ക നിലനിൽക്കുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചൈനീസ് നാഷണൽ ഹെൽത്ത് കമ്മിഷൻ പുറത്തുവിടുന്ന റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ വെള്ളിയാഴ്ച്ച മുതൽ ഷാങ്ഹായിയിൽ മാത്രം ഏഴ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾക്കൊടുവിലാണ് ഇതിന് മുമ്പത്തെ കോവിഡ് വ്യാപനത്തെ ചൈന പിടിച്ചു കെട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button