Latest NewsKeralaNews

ദേവസ്വം ബോർഡ് ജീവനക്കാർക്ക് കോവിഡ് ; ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

ശബരിമല : ദേവസ്വം ബോർഡ് താൽക്കാലിക ജീവനക്കാർക്ക് കോവിഡ് പോസിറ്റീവ് ആയതോടെ സന്നിധാനത്തെ നിയന്ത്രണം കടുപ്പിച്ചു.

Read Also :കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

പൂജാ സമയങ്ങളിൽ ശ്രീകോവിലിനു മുന്നിൽ കൂട്ടം കൂടുന്നതിൽ നിയന്ത്രണമേർപ്പെടുത്തി. രണ്ടാം തവണ തൊഴാനായി സ്റ്റാഫ് ഗേറ്റ് വഴി കടന്നുവരുന്നതും അനുവദിക്കില്ല.ദീപാരാധന, ഹരിവരാസനം ഉൾപ്പെടെയുള്ള ചടങ്ങുകളുടെ സമയങ്ങളിൽ ശ്രീകോവിലിനു മുൻപിൽ ജീവനക്കാരും ഭക്തരും കൂടി നിൽക്കാൻ അനുവദിക്കില്ല. ഡ്യൂട്ടി കഴിഞ്ഞ് ജീവനക്കാർ സന്നിധാനത്ത് കറങ്ങി നടക്കരുത്. രണ്ടു മണിക്കൂർ ഇടവിട്ട് എല്ലാ സ്ഥലങ്ങളിലും സാനിറ്റേഷൻ പ്രവർത്തനങ്ങളും നടത്തും.

വെള്ളനിവേദ്യം കൗണ്ടറിലെ താൽക്കാലിക ജീവനക്കാരനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണം കണ്ടതിനെ തുടർന്ന് ഇയാളെ നിലയ്ക്കലിൽ കൊണ്ടുപോയി പരിശോധിക്കുകയായിരുന്നു. ഇയാൾക്കൊപ്പം പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള മറ്റൊരു ജീവനക്കാരനും പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. ഇതോടെയാണ് ഉന്നതതലയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി നിയന്ത്രണങ്ങൾ കടുപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button