COVID 19Latest NewsNewsOman

ഒമാനില്‍ ഇന്ന് 223 പേര്‍ക്ക് കൂടി കോവിഡ്

മസ്‌കത്ത് : ഒമാനില്‍ ഇന്ന് 223 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു . രാജ്യത്ത് ഇതുവരെ 122,579 പേര്‍ക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ അതേസമയം അഞ്ച് പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചതായി ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായി മരണപ്പെട്ടവരുടെ എണ്ണം 1391 ആയി.

എന്നാൽ അതേസമയം 113,856 പേരാണ് ഇതിനോടകം കോവിഡില്‍ നിന്ന് രോഗമുക്തരായത്. നിലവില്‍ 92.9 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ 250 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിൽ കഴിയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button