KeralaLatest NewsNews

‘നമ്മള്‍ ജയിക്കും നമ്മള്‍ ഭരിക്കും’; കൃഷ്‌ണകുമാറിനെ കളത്തിലിറക്കി ബിജെപി

സിനിമാ താരവും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിയും തലസ്ഥാനത്തെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളില്‍ സ്ഥിരം സാന്നിദ്ധ്യമാണ്.

തിരുവനന്തപുരം: സംസ്ഥാനത്തെ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിൽ പുതിയ ചുവടുവെയ്പ്പുമായി ബിജെപി. നടൻ കൃഷ്‌ണകുമാറിനെ കളത്തിലിറക്കിയാണ് ബി.ജെ.പിയുടെ കരുനീക്കം. സംസ്ഥാനത്തെ ഏറ്റവും വലിയ തദ്ദേശ സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഇത്തവണ ആര് പിടിക്കും എന്നാണ് കേരളം മുഴുവന്‍ ഉറ്റുനോക്കുന്നത്. എന്നാൽ തിരുവനന്തപുരത്ത് ബി.ജെ.പി പരിപാടികളില്‍ വലിയ ഓളം സൃഷ്‌ടിക്കാന്‍ കൃഷ്‌ണകുമാറിന് സാധിക്കുന്നുണ്ട്. പ്രവര്‍ത്തകരെ ആവേശത്തിലാക്കുന്ന പ്രസംഗമാണ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. സിനിമാ താരവും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിയും തലസ്ഥാനത്തെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളില്‍ സ്ഥിരം സാന്നിദ്ധ്യമാണ്.

കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയോ അതോ ഭരണം പിടിച്ചെടുത്ത എല്‍.ഡി.എഫോ എന്നാണ് ചോദ്യം. പതിനെട്ട് അടവും പയറ്റി ഏതുവിധേനയും കോര്‍പ്പറേഷന്‍ പിടിച്ചെടുക്കാന്‍ ഉളള ഒരുക്കത്തിലാണ് ബി.ജെ.പി. സിനിമാനടന്‍ കൃഷ്‌ണകുമാര്‍ ആണ് ഇപ്പോള്‍ തലസ്ഥാനത്തെ ബി.ജെ.പിയുടെ താരപ്രചാരകന്‍. യുവമോര്‍ച്ച മുന്‍ സംസ്ഥാന അദ്ധ്യക്ഷനും ബി.ജെ.പി ജില്ലാ പ്രസിഡന്റുമായ വി.വി. രാജേഷ് നേരിട്ട് മത്സരത്തിനിറങ്ങിയാണ് തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുന്നത്.

Read Also: അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പം ഗുലുമാൽ…സർക്കാർ ഗവർണറെ സമീപിക്കും

‘നമ്മള്‍ ജയിക്കും, നമ്മള്‍ ഭരിക്കും’ എന്ന തലക്കെട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചിത്രങ്ങള്‍ കൃഷ്‌ണകുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. നേരത്തെ സമൂഹ മാദ്ധ്യമങ്ങളിലൂടെ ബി.ജെ.പി അനുകൂല പ്രസ്‌താവനകള്‍ നടത്തി പുലിവാല് പിടിച്ച താരമാണ് കൃഷ്‌ണകുമാര്‍. താരത്തിന്റെ മകളും സൈബര്‍ കെണിയില്‍ പലതവണ ചെന്നുചാടിയിട്ടുണ്ട്. അടുത്തിടെയാണ് കൃഷ്‌ണകുമാര്‍ തന്റെ ബി.ജെ.പി അനുഭാവം വെളിപ്പെടുത്തിയത്. ഇത് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

അതേസമയം ഇത്തവണ തിരുവനന്തപുരത്ത് അതി ശക്തമായ പോരാട്ടം തന്നെയാണ് നടക്കുന്നത്. നേരത്തേ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കി പ്രചാരണ പരിപാടികള്‍ തുടങ്ങിയ സി.പി.എമ്മും എല്‍.ഡി.എഫും മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ഭരണത്തുടര്‍ച്ചയല്ലാതെ മറ്റൊരു കാര്യം എല്‍.ഡി.എഫിന് ചിന്തിക്കാന്‍ പോലും കഴിയില്ല. എന്നാല്‍ തൊട്ടുപിറകില്‍ തന്നെ ബി.ജെ.പി ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button