Latest NewsNewsIndia

കോവിഡ് വാക്‌സിൻ എപ്പോൾ കിട്ടുമെന്ന് പറയാനാകില്ല: പ്രധാനമന്ത്രി നരേന്ദ്രമോദി

രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണ​നി​ര​ക്ക് ഒ​രു ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ക​ണം

ഡ​ൽ​ഹി: രാജ്യം കോവിഡിനെ പിടിച്ചുകെട്ടാൻ ഒന്നിച്ച് പ്രവർത്തിക്കുകയാണ്.ഇപ്പോൾ കോ​വി​ഡ് വാ​ക്സി​ൻ എ​പ്പോ​ൾ ല​ഭ്യ​മാ​കു​മെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി അറിയിച്ചിരിക്കുകയാണ്. കോ​വി​ഡ് അതിരൂ​ക്ഷ​മാ​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യു​ള്ള ച​ർ​ച്ച​യുടെ ഇടയിലാണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം വ്യക്തമായി പറഞ്ഞത്.

എ​ല്ലാം ശാ​സ്ത്ര​ജ്ഞ​ന്മാ​രു‌‌​ടെ കൈ​ക​ളി​ലാ​ണെന്നും. രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട​താ​ക്കി മാ​റ്റുമെന്നും. ഇ​തി​നാ​യി പി​എം കെ​യ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സം​സ്ഥാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണ​നി​ര​ക്ക് ഒ​രു ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ക​ണം. കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം എല്ലാവര്ക്കും ലഭ്യം ആകുംവിധമായിരിക്കും. എ​ല്ലാ ലോ​ക​രാ​ജ്യ​ങ്ങ​ളു​മാ​യും ബ​ന്ധ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഏ​ത് രാ​ജ്യ​ത്തി​ന്‍റെ വാ​ക്സി​ൻ ആ​ദ്യ​മെ​ത്തു​മെ​ന്ന് പ​റ​യാ​നാ​വി​ല്ല. ഇതിനിടയിൽ കോ​വി​ഡ് വാ​ക്സി​ൻ രാ​ഷ്ട്രി​യ​വ​ത്ക​രി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button