Latest NewsIndiaNews

ബിനീഷ് കോടിയേരിക്കെതിരായ ഇഡി കേസ് റദ്ദാക്കണമെന്ന ഹര്‍ജി; കര്‍ണാടക ഹൈക്കോടതി തള്ളി

ബെംഗളൂരു: ബിനീഷ് കൊടിയേരിക്കെതിരായ എന്‍ഫോഴ്‍സ്‍മെന്‍റ് കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ചായിരുന്നു ഹർജി നൽകിയത്. മയക്കുമരുന്ന് കേസിൽ ബിനീഷിനെ അറസ്റ്റ് ചെയ്തതിനെതിരെ നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നതാണ്. ബിനീഷിനെതിരെ കൂടുതല്‍ തെളിവുകൾ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ഇഡി ബെംഗളൂരു സെഷന്‍സ് കോടതിയില്‍ സമർപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ബിനീഷിന്‍റെ ബിനാമികളെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച നിർണായക വിവരങ്ങളും കോടതിയെ അറിയിക്കുകയുണ്ടായി.

ബിനാമികളെന്ന് സംശയിക്കുന്നവരോടൊപ്പം ഇരുത്തി ബിനീഷിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ഇഡി നേരത്തെ കോടതിയെ അറിയിക്കുകയുണ്ടായത്. നിലവില്‍ പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡിലാണ് ബിനീഷ് കോടിയേരി ഉള്ളത്. നീഷ് കോടിയേരി, ഭാര്യ റനീറ്റ, ബിനീഷിന്‍റെ സുഹൃത്തും ബിനിനസ്സ് പങ്കാളിയുമായ അനൂപ് മുഹമ്മദ് എന്നിവരുടെ സ്വത്തുവിവരങ്ങള്‍ ആവശ്യപ്പെട്ട് രജിസ്ട്രേഷൻ ഐജിക്ക് ബെംഗളൂരു എൻഫോഴ്സ്മെന്‍റ് കത്ത് നൽകിയിരിക്കുകയാണ്. ബിനീഷിന്‍റ പേരിൽ പിടിപി നഗറില്‍ ‘കോടിയേരി’ എന്ന വീടും കണ്ണൂരിൽ കുടുംബ സ്വത്തുമാണ് ഉള്ളത്. മൂന്നുപേരുടെയും പേരിലുള്ള സ്വത്ത് വിവരങ്ങള്‍ കൈമാറാനായി എല്ലാ രജിസ്ട്രേഷൻ ജില്ലാ ഓഫീസർമാർക്കും കൈമാറിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button