Latest NewsNewsIndia

തെരുവിൽ തെറിവിളിയുമായി യുവതി,തൊട്ടു പിന്നാലെ വെടി ശബ്‌ദം; ജനക്കൂട്ടം ഞെട്ടി

ജാഫറബാദ് സ്വദേശിയായ നുസ്രത്തിനെയാണ് വ്യാപാരിയെ അക്രമിച്ചതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തത്

ഡൽഹി: ഡൽഹി തെരുവിനെ പരിഭ്രാന്തിയിലാക്കി യുവതി തോക്കുമായെത്തി വെടിയുതിർക്കുകയും വ്യാപാരിയെ അസഭ്യം പറയുകയും ചെയ്തു.സംഭവത്തിൽ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. ജാഫറബാദ് സ്വദേശിയായ നുസ്രത്തിനെയാണ് വ്യാപാരിയെ അക്രമിച്ചതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ജാഫറബാദിലെ ഗുണ്ടാ തലവനായ നാസിറിന്റെ കൂട്ടാളി മുഹ്സിന്റെ സഹോദരിയാണ് നുസ്രത്ത് എന്ന് പൊലീസ് പറയുന്നു.

ബുർഖ ധരിച്ച് തെരുവിലെത്തിയ നുസ്രത്ത് വെടിയുതിർക്കുന്നതും വ്യാപാരിയെ അസഭ്യം പറയുന്നതുമായ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ നിറസാന്നിധ്യമാണ്. സംഭവം കണ്ട് കുട്ടികളും നാട്ടുകാരും വിറച്ച് നിൽക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. കൂടെയുണ്ടായിരുന്നയാൾ നുസ്രത്തിനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.വീഡിയോ ദൃശ്യം വ്യാപകമായി പ്രചരിച്ച് തുടങ്ങിയതോടെയാണ് സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button