KeralaLatest NewsNews

“തലമുറ കൈമാറി വരാൻ രാഷ്ട്രീയം ബിസിനസ്സ് അല്ല” : ചാണ്ടി ഉമ്മന്‍

കൊല്ലം: “കേരള രാഷ്ട്രീയത്തിൽ കഴിഞ്ഞ ഇരുപത് വർഷമായി പ്രവർത്തിക്കുന്നു. നേതാവിൻ്റെ മകനായത് കൊണ്ട് മാത്രം രാഷ്ട്രീയത്തിൽ വരരുതെന്ന് പറയുന്നത് ശരിയല്ല. ന്യൂഡൽഹിയിൽ പാർട്ടി ഏൽപ്പിച്ച ചുമതലയും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുന്നുണ്ട്”,കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Read Also : “ചങ്കൂറ്റമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്ക്” ; വെല്ലുവിളിച്ച് മമത ബാനർജി

പക്ഷെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം പാർട്ടിയാണ് തീരുമാനിക്കേണ്ടത്. അതിന് സാധ്യത വിരളമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ യുവാക്കൾക്ക് പ്രാതിനിധ്യം ലഭിക്കാത്ത സാഹചര്യത്തിലാണ് സ്വയം പിന്മാറിയതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കൊല്ലവും തിരുവനന്തപുരവും ഇതിനുദാഹരണമായി ചാണ്ടി ഉമ്മൻ ചൂണ്ടി കാട്ടി.

കഴിഞ്ഞ പന്ത്രണ്ട് തെരഞ്ഞെടുപ്പുകളിലും സ്ഥാനാർഥികൾക്കായി താൻ പ്രചാരണ രംഗത്ത് ഉണ്ടായിരുന്നുവെന്ന് ഓർമിപ്പിച്ച ചാണ്ടി ഉമ്മൻ, തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രചരണ രംഗത്തിറങ്ങിയപ്പോൾ ചിലർ തന്നെ കേരളത്തിലെ പുതുമുഖമായി അവതരിപ്പിക്കുന്നത് എന്തിനാണെന്ന് വ്യക്തമല്ലെന്നും ചൂണ്ടിക്കാട്ടുന്നു. വരും നാളുകളിൽ കേരള രാഷ്ട്രീയത്തിൽ സജീവമായ ഉണ്ടാകുമെന്ന പരോക്ഷ സൂചനയും നൽകി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button