Latest NewsNewsIndia

പിടിവിടാതെ കോവിഡ് കലി; രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 92, 22, 217 ആയി ഉയർന്നു

രാജ്യത്തെ കൊവി‍ഡ് ബാധിതരുടെ എണ്ണം 92,22,217 ആയി . 44,376 ആണ് പ്രതിദിന വർധന രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 481 പേര്‍ മരിച്ചതോടെ ആകെ മരണം 1,34,669 ആയി. 4,44,746 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ 37,816 പേര്‍ രോഗ മുക്തരായതോടെ ആകെ രോഗ മുക്തരുടെ എണ്ണം 86,42,771 ആയി ഉയര്‍ന്നു.

93.76 ശതമാനം ആണ് രോ​ഗമുക്തി നിരക്ക്. അതിനിടെ ദില്ലിയിൽ രോഗ വ്യാപനം രൂക്ഷമായി തുടരുകയാണ്. 6224 പേരാണ് ദില്ലിയിൽ ഇന്നലെ രോഗബാധിതരായത്. ഇന്നലെയും മരണം നൂറുകടന്നിരുന്നു. 109 പേരാണ് ഇന്നലെ മരിച്ചത്. മഹാരാഷ്ട്രയില്‍ 5439, രാജസ്ഥാന്‍ 3314,ഗുജറാത്ത് 1510 എന്നിങ്ങനെയാണ് പ്രതിദിന വര്‍ധന.

shortlink

Related Articles

Post Your Comments

Related Articles


Back to top button