Latest NewsIndia

ഡൽഹി കലാപത്തിൽ ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിനെതിരെ നടപടിയെടുക്കാന്‍ മതിയായ വിവരങ്ങളുണ്ടെന്ന് കോടതിയും

അതേസമയം വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപവുമായി ബന്ധപ്പെട്ട് 750 ലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ന്യൂഡല്‍ഹി : ഡല്‍ഹി കലാപക്കേസുമായില്‍ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് ഉമര്‍ ഖാലിദ്,​ ഷര്‍ജീല്‍ ഇമാം എന്നിവരെ പ്രതിയാക്കി ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച പുതിയ അനുബന്ധ കുറ്റപ്പത്രം ഡല്‍ഹി കോടതി അംഗീകരിച്ചു. ഖാലിദ്, ഇമാം, ഫൈസന്‍ ഖാന്‍ എന്നിവര്‍ക്കെതിരെ യു.എ.പി.എ പ്രകാരം നടപടി സ്വീകരിക്കാനുള്ള മതിയായ വിവരങ്ങളുണ്ടെന്ന് കുറ്റപ്പത്രം പരിഗണിച്ച കോടതി ചൂണ്ടിക്കാട്ടി.

അതേസമയം വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപവുമായി ബന്ധപ്പെട്ട് 750 ലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കലാപത്തില്‍ 53 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഫെബ്രുവരിയില്‍ അരങ്ങേറിയ കലാപത്തിന്റെ വിശാലമായ ഗൂഢാലോചനയില്‍ ഖാലിദും ഇമാമും പങ്കാളികളാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് ഡല്‍ഹി പൊലീസ് അനുബന്ധ കുറ്റപ്പത്രം സമര്‍പ്പിച്ചത്.

read also – വിടപറഞ്ഞത് സോണിയ ഗാന്ധിയുടെ വിശ്വസ്തൻ: കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും മറ്റു പ്രമുഖരും

ഇരുവരെയും ഡല്‍ഹി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 250 ലേറെ കുറ്റപ്പത്രങ്ങള്‍ സമര്‍പ്പിക്കുകയും 1,153 പേരെ പ്രതി ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button