Latest NewsNewsIndia

ഉമര്‍ ഖാലിദിന്റെ നീരിശ്വരവാദം മുഖംമൂടി മാത്രം; തീവ്ര മുസ്ലീം നിലപാടുളള വ്യക്തിയാണെന്ന് കുറ്റപത്രം

ന്യൂഡല്‍ഹി: മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമ‍ര്‍ ഖാലിദിനും ഷെര്‍ജില്‍ ഇമാമിനെതിരെയും ഗുരുതര ആരോപണങ്ങളുമായി കുറ്റപ്പത്രം. തീവ്രമുസ്ലീം സംഘടനകളെയും അതിതീവ്ര ഇടത് അരാജകവാദികളെയും കൂട്ട് പിടിച്ച്‌ ഉമര്‍ ഖാലിദ് ഗൂഢാലോചന നടത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഡൽഹി കലാപത്തെ തുടർന്നാണ് ഉമ‍ര്‍ ഖാലിദിനെതിരെ കുറ്റപത്രം സമർപ്പിച്ചത്. ഷാഹീന്‍ ബാഗില്‍ അടക്കം റോഡ് ഉപരോധിച്ചുളള സമരത്തിന് പിന്നില്‍ ഷര്‍ജിലാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പലയിടങ്ങളിലും പൗരത്വ ഭേദതഗതിക്കെതിരെയുളള സമരങ്ങള്‍ക്ക് ഷര്‍ജില്‍ ചുക്കാന്‍ പിടിച്ചെന്നും പിന്നീട് ഈ സമരങ്ങളെ ആക്രമാസക്തമാക്കിയെന്നും കുറ്റപത്രം ആരോപിക്കുന്നുണ്ട്

Read Also: പാക് തീവ്രവാദികളെ ഇന്ത്യൻ സൈന്യം കൊലപ്പെടുത്തി; പകരം വീട്ടല്‍ മണത്ത് പാക് മാധ്യമങ്ങള്‍, മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ പുറത്ത്

കൂടാതെ ഉമര്‍ ഖാലിദിന്റെ നീരിശ്വരവാദം മുഖംമൂടി മാത്രമാണെന്നും തീവ്ര മുസ്ലീം നിലപാടുളള വ്യക്തിയാണ് ഖാലിദെന്നും കുറ്റപത്രത്തില്‍ പറയുന്നു. അക്രമരാഷ്ട്രീയത്തെ കൂട്ടുപിടിച്ച്‌ മുസ്ലീം രാഷ്ട്ര നി‍ര്‍മ്മാണത്തിന് ശ്രമിച്ചു. മുസ്ലീം ആഭിമുഖ്യ ഗ്രൂപ്പുകള്‍, തീവ്ര സംഘടനകള്‍, ഇടത് അരാജകവാദികള്‍ എന്നിവരെ കൂട്ടുപിടിച്ച്‌ കലാപത്തിന് ഗൂഢാലോചന നടത്തി എന്നീ കുറ്റങ്ങള്‍ പൊലീസ് ഉമര്‍ ഖാലിദിന് നേരെ ആരോപിക്കുന്നു. ഷര്‍ജീല്‍ ഇമാമിനെ പ്രഹരശേഷിയുളള സൂത്രധാരനെന്നാണ് കുറ്റപത്രത്തില്‍ പോ ലീസ് വിളിച്ചിരിക്കുന്നത്.

ഡല്‍ഹി കലാപത്തിലെ വിശാല ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് കുറ്റപത്രങ്ങള്‍ നേരത്തെ പൊലീസ് സമര്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉമര്‍ ഖാലിദ്, ഷര്‍ജില്‍ ഇമാം, ഫെയിസ് ഖാന്‍ ഉള്‍പ്പടെ മൂന്നു പേരെ പ്രതികളാക്കി 930 പേജ് വരുന്ന പുതിയ അനുബന്ധ കുറ്റപ്പത്രം പൊലീസ് സമര്‍പ്പിച്ചത്. പോലീസ് നേരത്തെ സമര്‍പ്പിച്ച കുറ്റപത്രങ്ങളില്‍ പേര് പരാമര്‍ശിച്ചിട്ടുളള യോഗേന്ദ്ര യാദവ്, ഹര്‍ഷ് മന്ദര്‍ അടക്കമുളളവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്. ഇവര്‍ വിളിച്ചു ചേര്‍ത്ത യോഗങ്ങളുടെ ചിത്രങ്ങളും ചേര്‍ത്തിട്ടുണ്ട്. അതേസമയം, കലാപ കേസില്‍ പ്രതിയായ മുന്‍ ആംആദ്മി കൗണ്‍സിലര്‍ താഹീര്‍ ഹുസൈന്റെ ജാമ്യപക്ഷേയില്‍ കോടതി പൊലീസിന് നോട്ടീസ് അയച്ചു.

shortlink

Related Articles

Post Your Comments


Back to top button