KeralaLatest News

ലൈഫ് പദ്ധതി: പണി പാതിയായപ്പോൾ പണം തിരികെ അടയ്ക്കാൻ ഉത്തരവ്, ഉണ്ടായിരുന്ന വീട് പൊളിച്ചവർ വഴിയാധാരമായി

പാലോട്∙ പെരിങ്ങമ്മല പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചു നിർമാണം പകുതിയായ പലരോടും ലഭിച്ച ആദ്യഗഡു തുക തിരികെ അടയ്ക്കാൻ ആവശ്യപ്പെട്ടതായും രണ്ടാം ഗഡു ലഭിക്കില്ലെന്നു അറിയിച്ചതായും പരാതി. ഇതുമൂലം ഉണ്ടായിരുന്ന വീട് പൊളിച്ചവർ വഴിയാധാരമായി. പെരിങ്ങമ്മലയിലെ ലൈഫ് പദ്ധതിയിൽ പല വാർഡിലും ഒട്ടേറെ അനർഹർക്കും മെംബർമാരുടെ ഇഷ്ടക്കാർക്കും വീട് നൽകിയെന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നിരുന്നു.

കരിമൺകോട് വാർഡിൽ മാന്തുരുത്തി തടത്തരികത്ത് വീട്ടിൽ വസന്തകുമാരിക്ക് രണ്ടേകാൽ ലക്ഷം രൂപം ആദ്യഗഡുവായി ലഭിച്ചിരുന്നു. ഈ തുകയും കടവും വാങ്ങി പുതിയ വീട് വാർത്തിട്ടു.  രണ്ടാം ഗഡുവിനായി പഞ്ചായത്തിൽ ചെന്നപ്പോഴാണു നിങ്ങളുടെ പേര് അടിസ്ഥാന ലിസ്റ്റിൽ ഇല്ലെന്നും രണ്ടാം ഗഡു അനുവദിക്കാൻ കഴിയില്ലെന്നും അറിയിച്ചു. പഞ്ചായത്ത് മെംബറായിരുന്ന വ്യക്തിയെ അറിയിച്ചപ്പോൾ ലഭിച്ച തുക തിരികെ അടയ്ക്കേണ്ടി വരുമെന്നാണത്രെ പറഞ്ഞത്.

read also: ചൈന ലോകത്തോട് ചെയ്തത് കൊടും ക്രൂരത ; അമേരിക്കയുടെ ചൈനാ നയം കടുപ്പിക്കുമെന്ന് മൈക്ക് പോംപിയോ

എന്തു ചെയ്യണമെന്നാറിയാതെ വിഷമത്തിലാണ് വിധവയും രോഗിയുമായ വസന്തകുമാരി. വസന്തയുടെ പേര് ലിസ്റ്റിൽ ആറാമതായിരുന്നുവെന്നു പറയുന്നു. ഇവരുടെ കുടുംബം ഇപ്പോൾ വാടകവീട്ടിലാണ് താമസം. ഇത് ഒറ്റപ്പെട്ട സംഭവമല്ല മറ്റു പല വാർഡിലും ഇത്തരത്തിൽ അടിസ്ഥാന ലിസ്റ്റിൽ പേരില്ലെന്നു പറഞ്ഞു രണ്ടാം ഗഡു നിഷേധിച്ചിരിക്കുകയാണ്.

പാവങ്ങൾ എങ്ങനെ പണം തിരികെ അടയ്ക്കുമെന്നാണ് ചോദ്യം. ഉദ്യോഗസ്ഥരുടെ പാളിച്ചയോ ലിസ്റ്റിലെ തിരിമറിയോ സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനുത്തരവാദി എൻഒസി വാങ്ങി എഗ്രിമെന്റ് വച്ച ഈ പാവങ്ങളല്ല. പരിഹാരം കാണേണ്ടത് സർക്കാരും പഞ്ചായത്തുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button