Latest NewsNewsInternational

നുണപറയുക, കളവ് ചെയ്യുക എന്നത് പാക്കിസ്ഥാന്റെ പൊതു സ്വഭാവം; രൂക്ഷ വിമർശനവുമായി നേതാക്കൾ

എന്ത് സംഭവിച്ചാലും ഉടന്‍ ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ പേര് പറഞ്ഞ് രക്ഷപ്പെടുന്ന രീതി ജനങ്ങള്‍ക്കിടയില്‍ വിലപ്പോവില്ല.

ഗ്ലാസ്‌ഗോ: പാക്കിസ്ഥാന്‍ ഭരണകൂടത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പാക് അധീന കശ്മീര്‍ നേതാക്കള്‍. എന്ത് സംഭവിച്ചാലും ഉടന്‍ ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ പേര് പറഞ്ഞ് രക്ഷപ്പെടുന്ന രീതി ജനങ്ങള്‍ക്കിടയില്‍ വിലപ്പോവില്ലെന്നും പാക്കിസ്ഥാനിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം അവിടത്തെ ഭരണകൂടമാണെന്നുമാണ് നേതാക്കളുടെ വിലയിരുത്തൽ. നുണപറയുക, കളവ് ചെയ്യുക ഇതാണ് പാക്കിസ്ഥാന്റെ പൊതു സ്വഭാവം. എന്നാല്‍ അവിടെ നടക്കുന്ന എല്ലാസംഭവങ്ങളും പുറംലോകം അറിയാത്ത വിധത്തില്‍ മൂടിവെയ്ക്കുകയാണെന്ന് പാക് അധിനിവേശ കശ്മീരിലെ നേതാക്കള്‍ വിമര്‍ശിച്ചു. പാക് മാധ്യമങ്ങളില്‍ വന്ന ഇന്ത്യാവിരുദ്ധ ലേഖനത്തോട് പ്രതികരിക്കവേ അംജദ് അയൂബ് മിര്‍സയാണ് ഇത്തരത്തില്‍ വിമര്‍ശിച്ചത്.

Read Also: മര്യാദാ പുരുഷോത്തം ശ്രീറാം; വിമാനത്താവളത്തിന്റെ പേര് നിശ്ചയിച്ച്‌ യോഗി സര്‍ക്കാര്‍

എന്നാൽ പാക്കിസ്ഥാനില്‍ എന്ത് സംഭവിച്ചാലും അജിത് ദോവലിനെതിരെ ആരോപണം ഉയര്‍ത്തി രക്ഷപ്പെടുന്ന രീതിയാണ് ഇപ്പോള്‍ ഉള്ളത്. ഇനിയത് ജനങ്ങള്‍ക്കിടയില്‍ വിലപ്പോവില്ല. ഇമ്രാന്‍ ഖാന്‍ എടുക്കുന്ന എല്ലാ നയങ്ങളും വികലവും ജനാധിപത്യ വിരുദ്ധവുമാണ്. ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തിയാല്‍ കൈയ്യടി ലഭിക്കുമെന്ന ധാരണയിലാണ് പാക്കിസ്ഥാനില്‍ ഇന്ത്യയ്‌ക്കെതിരെ ലേഖനം പുറത്തുവന്നതെന്നും അംജദ് കൂട്ടിച്ചേര്‍ത്തു. അജിത് ദോവലിന്റെ ഇടപെടലുകളാണ് പാക്കിസ്ഥാനില് വികലമായ സാമ്പത്തിക നയങ്ങള്‍ക്ക് കാരണം. പാക്കിസ്ഥാന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥനാണ് ലേഖനം എഴുതിയത്.

shortlink

Post Your Comments


Back to top button