Latest NewsNewsCrime

ഗർഭിണിയായ യുവതിയെ കാമുകൻ കൊന്ന് കുഴിച്ച് മൂടി; ശരീരം മറവ് ചെയ്തത് പിതാവിന്റെ ഫാമിൽ

ബര്‍ദോളി: കാമുകനൊപ്പം പോയ ഗർഭിണിയായ യുവതിയെ കാമുകൻ തന്നെ കൊന്ന് കുഴിച്ച് മൂടി. ഗുജറാത്തിലെ ബര്‍ദോളിയിലാണ് നാടിനെ നടുക്കിയ ക്രൂര സംഭവം നടന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവതിയുടെ പിതാവിന്റെ ഫാമിൽ തന്നെ കാമുകൻ ശരീരം കുഴിച്ചിട്ടു. നവംബർ 14നാണ് രശ്മി കട്ടാരിയ എന്ന യുവതിയെ കാണാതാകുന്നത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറംലോകം അറിയുന്നത്.

മൂന്നുവയസുള്ള കുഞ്ഞിന്‍റെ അമ്മയാണ് കൊലചെയ്യപ്പെട്ട രശ്മി എന്ന യുവതി, കുട്ടിയെ മാതാപിതാക്കളെ ഏല്‍പ്പിച്ചതിന് പിന്നാലെയാണ് യുവതിയെ കാണാതായത്. അഞ്ചുവർഷത്തോളമായി ചിരാഗ് പട്ടേൽ എന്ന വിവാഹിതനായ യുവാവുമായി ഇവർ പ്രണയത്തിലുമായിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button