KeralaLatest NewsNews

ശിവശങ്കറിനെയും സ്വപ്ന സുരേഷിനെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: എം ശിവശങ്കറിനെയും സ്വപ്ന സുരേഷിനെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. എറണാകുളം ജില്ലാ ജയിലിൽ എത്തിയാണ് ശിവശങ്കറിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര ജയിലിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് എറണാകുളത്തേക് കൊണ്ടുപോക്കുകയുണ്ടായി. ഡോളർ കടത്തു കേസിലാണ് സ്വപ്നയെ കസ്റ്റഡിയിലെടുത്തത്.

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ശിവശങ്കറെ അഞ്ചു ദിവസത്തേക്കാണ് കോടതി കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിടുകയുണ്ടായത്. ഉന്നത പദവി വഹിക്കുന്നവർ നയതന്ത്ര ചാനലിലൂടെയുള്ള കള്ളക്കടത്തിൽ ഉൾപ്പെട്ടുവെന്നത് അതീവ ഗൗരവമുള്ളതെന്നും കേട്ടുകേൾവിയില്ലാത്തതെന്നും അഡീഷണൽ സിജെഎം കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button