COVID 19Latest NewsNewsIndia

കോവിഡ് ബാധിച്ചു ആശുപത്രിയില്‍ ചികിത്സയില്‍ തുടരവേ മറ്റ് ആശുപത്രികളില്‍ പരിശോധന നടത്തി രാജസ്ഥാന്‍ ആരോഗ്യമന്ത്രി

ജയ്പൂര്‍: കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന രാജസ്ഥാന്‍ ആരോഗ്യമന്ത്രി മറ്റ് ആശുപത്രികളില്‍ പരിശോധന നടത്തുകയുണ്ടായി. രാജസ്ഥാന്‍ ആരോഗ്യമന്ത്രി രഘുശര്‍മയാണ് ചികിത്സയിലിരിക്കെ ആശുപത്രികളില്‍ പരിശോധന നടത്തിയിരിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

തിങ്കളാഴ്ചയാണ് രഘു ശര്‍മയെ രാജസ്ഥാന്‍ യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സര്‍വീസസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ മന്ത്രി ആശുപത്രിയിലെ വിവിധ വാര്‍ഡുകള്‍ സന്ദര്‍ശിക്കുകയായിരുന്നു ഉണ്ടായത്. വാര്‍ഡുകളില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യ സ്ഥിതിയും നിലവില്‍ കിട്ടുന്ന ചികിത്സയെക്കുറിച്ചും ഇദ്ദേഹം ചോദിച്ചറിയുകയും ചെയ്യുകയുണ്ടായി.

എന്നാൽ അതേസമയം, മന്ത്രിക്കെതിരെ എപ്പിഡമിക് ആക്ട് പ്രകാരം കേസ് എടുക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button