KeralaNewsWomenLife Style

10 വർഷം കാത്തിരുന്നു, ഒടുവിൽ എനിക്കൊരു കുഞ്ഞിനെ നൽകി എന്റെ വിനിജ പോയി; അവൾ മോർച്ചറിയിലാണ്, അവൾക്ക് കൂട്ടായി ഞാൻ പുറത്തുണ്ട് – വൈറൽ കുറിപ്പ്

ചില വ്യക്തികളുടെ ജീവിതാനുഭവം കേൾക്കുമ്പോൾ നമുക്കും അറിയാതെ വിഷമം വരും. എന്തിനാണ് ഇവരെ ദൈവം നേരത്തേ വിളിക്കുന്നതെന്ന് പലരും ചിന്തിച്ച് പോകും. അത്തരത്തിൽ, പ്രാണനായ ഭാര്യയുടെ വേർപാട് ഇപ്പോഴും ഉൾക്കൊള്ളാൻ കഴിയാതെ ജീവിതം തള്ളി നീക്കുന്ന സുഹൃത്ത് അരുണിനെ കുറിച്ച് ഷെഫീർഖാൻ പാങ്ങോട് പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു. 10 വർഷമായി കുഞ്ഞുങ്ങളില്ലാതെ വിഷമിച്ച അരുൺ – വിനിജ ദമ്പതികൾക്ക് അവസാനം ഒരു കുഞ്ഞ് ജനിച്ചു. എന്നാൽ, ആ കുഞ്ഞിന്റെ മുഖമൊന്ന് കാണാൻ പോലും നിൽക്കാതെ വിനിജ മരണത്തിനു കീഴടങ്ങി.

ഷെഫീർ ഖാൻ പങ്കുവെച്ച കുറിപ്പ്:

അരുൺ വിനിജ ദമ്പതികൾ ചുരുങ്ങിയ കാലം കൊണ്ട് എന്റെയും ഭാര്യയുടെയും ബെസ്റ്റ് ഫ്രണ്ട്സ് ഒരാഴ്ചയിൽ ഒരിക്കെ ഉറപ്പായും വിളിക്കും. 10 വർഷമായി കുഞ്ഞുങ്ങളില്ല അതിനുമുമ്പ് ഒരു പ്രാവശ്യം പ്രഗ്നന്റ് ആവുകയും 8 മാസം കഴിഞ്ഞപ്പോൾ ബുദ്ധിമുട്ടുകൾ കാരണം ഡെലിവറി ചെയ്യേണ്ടിവന്നു ആ കുഞ്ഞ് മരണപ്പെട്ടു അതിനുശേഷം ഒരു കുഞ്ഞിനുവേണ്ടി ഒത്തിരി വിഷമിച്ചു ഒരുപാട് കഷ്ടപ്പെട്ടു ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചു.

‌ഒരു ദിവസം വളരെ സന്തോഷത്തോടെ ഭാര്യക്ക് പോസിറ്റീവ് ആണ് എന്ന സന്തോഷം അറിയിക്കാൻ അരുൺ ഞങ്ങളെ വിളിച്ചു. ഞങ്ങൾക്കും സന്തോഷം വളരെ സന്തോഷം. പിന്നീടുള്ള ദിനങ്ങളിലെ പ്രാർത്ഥനകളിൽ അവരെയും ഉൾപ്പെടുത്തി..
‌ആഴ്ചകൾക്കിടയിലുള്ള വിളികൾക്കിടയിൽ മിനിഞ്ഞാന്ന് വെള്ളിയാഴ്ച അരുൺ അടുത്ത സന്തോഷവുമായി വിളിച്ചു “ടാ വിനിജ പ്രസവിച്ചു ആൺകുഞ്ഞാണ് അപ്പൂപ്പന്റെ പേരായ മാധവൻ നായർ എന്നതിന്റെ ചുരുക്കമായ മാധവ് എന്നാണ് ഇട്ടിരിക്കുന്നത്”. സന്തോഷത്തിന് ഇടയിലും ഞങ്ങൾ അവരെ അതിന്റെ പേരിൽ കളിയാക്കി.

ഒത്തിരി സന്തോഷം പറഞ്ഞറിയിക്കാൻ കഴിഞ്ഞില്ല. കാരണം ആദ്യ കുഞ്ഞ് മരണപ്പെട്ടത് കൊണ്ട് ഡോക്ടർമാർ ഒരുപാട് മരുന്നുകളും ഇന്ജെക്ഷന്കളും ഒരു ദിവസം പോലും മുടങ്ങാതെ ഈ ഒമ്പത് മാസവും വിനിജക്ക് നിർദ്ദേശിച്ചിരുന്നു. ആയതിനാൽ ഒരുപാട് വൈദ്യപരമായി ബുദ്ധിമുട്ടുകൾ മാധവ് എന്ന ആ കുഞ്ഞിനുവേണ്ടി അവൾ അനുഭവിച്ചു എന്ന് ഞങ്ങൾക്കറിയാം. ഏതായാലും അവർ സന്തോഷത്തിലായല്ലോ എന്ന് ഓർത്ത് അതെല്ലാം മറന്നു.

‌ഇന്നലെ വൈകുന്നേരം യാദൃശ്ചികമായി വീണ്ടും അരുണിനെ കോൾ. ഡിസ്ചാർജ് ആയി എന്ന് പറയാൻ വിളിച്ചതാ ആകുമെന്ന് മനസ്സ് ഫോൺ അറ്റൻഡ് ചെയ്തു. മറുതലയ്ക്കൽ നിന്നും അരുൺ ” എനിക്കൊരു കുഞ്ഞിനെ നൽകി എന്റെ വിനിജ പോയി, അവൾ മോർച്ചറിയിലാണ് അവൾക്ക് കൂട്ടായി ഞാൻ പുറത്തുണ്ട്”. വീട്ടിലെ ചെറു ജോലിയിൽ ആയിരുന്നു ഞാൻ ആ ഷോക്കിൽ അവിടെ ഇരുന്ന് പോയി. എന്ത് ചെയ്യണമെന്നോ എന്ത് പറയണം എന്നോ അറിയാതെ ഞാൻ ഫോൺ കട്ട് ചെയ്തു, അപ്പോൾ വന്ന കണ്ണീര് പിടിച്ചുനിർത്താൻ ഒരു മണിക്കൂർ കഴിഞ്ഞു. എന്റെ ജീവിതത്തിലെ ആദ്യ സംഭവം…

ശേഷം നോർമൽ ആയപ്പോൾ മെഡിക്കൽ കോളേജിൽ എത്തി ഞാൻ മുൻപ് കണ്ട അരുൺ അല്ല ചികിത്സാ ചെലവിനു വേണ്ടി അമിത അധ്വാനം നടത്തി ഒരുപാട് മെലിഞ്ഞിരിക്കുന്നു. ഇപ്പോ പകുതി ജീവനും നഷ്ടപ്പെട്ടിരിക്കുന്നു. കണ്ടപ്പോൾ നിലവിളിയോടെ കൂടി പുറത്തോട്ട് ചരിഞ്ഞു. ഇങ്ങനെ ആയിരുന്നെങ്കിൽ എനിക്ക് അവൾ അവൾ കുഞ്ഞിനെ നൽകേണ്ടായിരുന്നു അവൾ ഒരുപാട് കഷ്ടപ്പെട്ട് ടാ അവൾക്ക് ഷുഗർ ഉള്ളതുകൊണ്ട് ഡോക്ടറുടെ നിർദ്ദേശപ്രകാരം അവൾക്ക് ഇഷ്ടപ്പെട്ട ആഹാരം ഒന്നും ഞാൻ കൊടുത്തിരുന്നില്ല അവൾക്കതിൽ പരാതിയും ഇല്ലായിരുന്നു കഴിഞ്ഞ ഒൻപത് മാസം അവൾക്ക് ഇഷ്ടപ്പെട്ട ഒരു ആഹാരം കഴിക്കാതെ ആണ് ടാ അവൾ പോയത്.

ഞങ്ങൾക്ക് ഒത്തിരി സ്വപ്നം ഉണ്ടായിരുന്നു ഒത്തിരി ആഗ്രഹിച്ചു കിട്ടിയ കുഞ്ഞിനോടൊപ്പം ഒരാഴ്ചയെങ്കിലും ജീവിക്കാൻ ഞാൻ പ്രാർത്ഥിച്ച് ദൈവങ്ങൾ അനുവദിച്ച ഇല്ലല്ലോ ഞാൻ എല്ലാ ദൈവങ്ങളെയും പ്രാർത്ഥിച്ച് ഇല്ലേ നിന്റെ അല്ലാഹുവിനോട് പ്രാർത്ഥിച്ചു പാളയം വഴി പോകുമ്പോൾ ക്രിസ്ത്യൻ പള്ളി കാണുമ്പോൾ കർത്താവിനോട് പ്രാർത്ഥിച്ചു മുസ്ലിം പള്ളി കാണുമ്പോൾ അല്ലാഹുവിനോട് പ്രാർത്ഥിച്ചു എന്റെ അമ്പലങ്ങളിൽ കയറി സകല ദൈവങ്ങളോടും പ്രാർത്ഥിച്ചു ആരും മറുപടി തന്നില്ല എന്ന് മാത്രമല്ല മുൻപ് മുന്നിൽനിന്ന് കുത്തി എന്റെ കുഞ്ഞിനെ എടുത്ത ദൈവം ഇന്ന് എന്റെ പിന്നിൽനിന്ന് കുത്തി എന്റെ പ്രിയതമേ എടുത്തു എനിക്കിനി ദൈവങ്ങളില്ല..

‌നിങ്ങൾ കിടക്കുന്ന ചെറിയ കട്ടിലിൽ ആയതുകൊണ്ട് കുഞ്ഞു കൂടി വന്നാൽ ബുദ്ധിമുട്ടാണല്ലോ എന്ന് കരുതി ഫ്ലിപ്കാർട്ടിൽ കയറി വലിയ കട്ടിൽ ബുക്ക് ചെയ്തു ഇനി അതൊക്കെ എന്തിന് അവൾക്കൊരു കുഞ്ഞിനെ പ്രസവിക്കാൻ കഴിയുമെന്ന് എന്നെ ബോധിപ്പിച്ച് ശേഷം അവൾ പോയി.. എന്റെ വീട്ടിലെ കണക്കപ്പിള്ള അവളായിരുന്നു എന്നെ നേർവഴിക്ക് നയിച്ചത് അവളായിരുന്നു പത്തുകൊല്ലം പ്രണയവും പത്തുകൊല്ലം വിവാഹജീവിതവും ഞങ്ങൾ ഒത്തിരി ആസ്വദിച്ചു നമ്മൾ തമ്മിൽ പിണക്കങ്ങൾ ഇല്ല ഞാൻ ജോലി കഴിഞ്ഞു വന്നു കയ്യിലെ പേഴ്സ് അവളെ ഏൽപ്പിക്കും അവൾ അതിലെ പൈസ കണക്കു പ്രകാരം മാറ്റിയ ശേഷം എനിക്ക് ആവശ്യമുള്ള പണം അതിൽ വച്ചു പേഴ്സ് തിരികെ വയ്ക്കും രാവിലെ ഞാൻ തുറന്നു പോലും നോക്കാതെ പേഴ്സ് എടുത്തു കൊണ്ടു പോകും കാരണം എനിക്ക് ഉറപ്പുണ്ട് അതിൽ എനിക്ക് ആവശ്യമുള്ള പണം ഉണ്ടാകുമെന്ന് തുറന്നു നോക്കുമ്പോൾ അതുപോലെ തന്നെ കാണും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ വീണ്ടും വിളിക്കുമ്പോൾ പേഴ്സിൻറെ ഏതെങ്കിലും ഒരു ഭാഗത്ത് വീണ്ടും പണം ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകും ഞങ്ങടെ പ്രാരാബ്ധങ്ങൾക്കിടയിൽ അതും ഒരു സന്തോഷമായിരുന്നു.

‌ഞങ്ങൾ തമ്മിൽ ഒരു ഉടമ്പടി ഉള്ളതുകൊണ്ട് എനിക്ക് ആത്മഹത്യയ്ക്ക് കഴിയുന്നില്ല കാരണം കുഞ്ഞിനെ കിട്ടും മുന്പാണെങ്കിൽ ആദ്യം ആരു മരിച്ചാലും അടുത്തയാൾ പോയ ആളുടെ കൂടെ വരും കുഞ്ഞിന് കിട്ടിയശേഷം ആണെങ്കിൽ ആരാണ് ജീവനോടെയുള്ള അവർ ആ കുഞ്ഞിനെ നോക്കണം ഇപ്പോൾ എന്റെ കയ്യിൽ കുഞ്ഞിനെ ഏൽപ്പിച്ച അവൾ പോയി, ഞങ്ങടെ വീട്ടിൽ അമ്മായിമ്മ പോര് ഇല്ലെടാ ചെറിയ വീടാണെങ്കിലും ഒരുപാട് സന്തോഷത്തോടെയാണ് ഞങ്ങൾ കഴിഞ്ഞത് ഓരോ വാക്കുകളും എന്റെ മനസ്സിൽ കുത്തി കയറി വിധി എന്ന വാക്കിനപ്പുറം ഒരു സമാധാനം എനിക്ക് അവനോട് പറയാനില്ലായിരുന്നു..

‌ഒരു കുഞ്ഞിന് വേണ്ടി മെഡിക്കൽ കോളേജിൽ എത്തിയ അവൻ മുൻപ് ജീവനില്ലാത്ത കുഞ്ഞുമായി പ്രിയതമയ്ക്ക് ഒപ്പമാണ് പോവേണ്ടി വന്നതെങ്കിൽ ഇന്ന് ജീവനുള്ള കുഞ്ഞുമായി ജീവനില്ലാത്ത പ്രിയതമയും ആയി ആണ് യാത്ര തിരിക്കുക

‌ഇപ്പോൾ അവൻ പ്രാർത്ഥിച്ച ദൈവങ്ങളോട് എന്റെ പ്രാർത്ഥന ആഗ്രഹിച്ചിരുന്ന ഒരു കുഞ്ഞിനെ ഒരു നോക്ക് മാത്രം കാണാൻ അവസരം കിട്ടിയ ആ പ്രിയതമയ്ക്ക് ആയിരം കുഞ്ഞുങ്ങൾക്ക് ഇടയിൽ സന്തോഷിക്കാൻ നീ അവസരം നൽകണേ, അരുണെന്ന ഭർത്താവിന് നീ തന്നെ സമാധാനം നൽകണേ, ആശിച്ചിരുന്ന അമ്മയുടെ കയ്യിലിരുന്നു ഒത്തിരി ലാളനകൾ ഏൽക്കേണ്ട ആ കുഞ്ഞിനെ സ്നേഹം കൊണ്ട് മൂടാൻ ഒത്തിരി പേരുണ്ടാവണേ….

shortlink

Related Articles

Post Your Comments

Related Articles


Back to top button