
പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കിയ നോട്ട് നിരോധനം രാജ്യത്തിന് ഏതൊക്കെ വിധത്തിൽ ഗുണകരമാകുന്നുവെന്ന് വ്യക്തമാക്കി അഡ്വ. ശങ്കു ടി ദാസ്.
2016 നവംബർ 8ന് ഉയർന്ന മൂല്യമുള്ള നോട്ടുകൾ രാജ്യത്ത് പിൻവലിച്ചപ്പോൾ അത് അക്ഷരാർഥത്തിൽ രാജ്യത്തിന് ഗുണകരമായി മാറുകയായിരുന്നു. രാജ്യത്ത് നിർലോഭം നടന്നിരുന്ന കള്ളപ്പണ ഒഴുക്കിനെ തടയിടാൻ കഴിഞ്ഞു എന്നത് ഏറ്റവും മികച്ച കാര്യങ്ങളിലൊന്ന്. കൂടാതെ ഉയർന്ന മൂല്യമുള്ള നോട്ടുകൾ രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതിന് തടയിടുക എന്ന ലക്ഷ്യവും അങ്ങേയറ്റം ഫലപ്രദമായി മാറി.
ഇത്തരത്തിൽ ഉയർന്ന മൂല്യമുള്ള നോട്ടുകൾ പിൻവലിക്കുന്നതിലൂടെ രാജ്യത്ത് വാണിജ്യ ഇടപാടുകളിലടക്കം വമ്പിച്ച മാറ്റം കൈവരും, ഇതിലൂടെ ഡിജിറ്റൽ ഇടപാടുകളിലേക്ക് ജനങ്ങൾ മാറുമെന്നും അതിലൂടെ സർക്കാരിന്റെ നികുതി വരുമാനവും ഉയരുമെന്ന കണക്കുകൂട്ടലുകളും കൃത്യമായി.
എന്നാലിപ്പോൾ നോട്ട് നിരോധനം വന്നതും ഏറെയും ആളുകൾ ഡിജിറ്റൽ പണമിടപാടുകളിലേക്ക് മാറിയതും കാരണം എടിഎം കാർഡ് കാണാതെ പോയിട്ടും ഒരാഴ്ച കറൻസി നോട്ട് കൈവശമില്ലാതെ വളരെ സാധാരണ രീതിയിൽ തന്നെ ചെറുപട്ടണങ്ങൾ ആയ പൊന്നാനിയിലും തിരൂരിലും വരെ ജീവിക്കാനായി എന്നത് വൻ നേട്ടമാണെന്ന് അഡ്വക്കേറ്റ് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്ത് നോട്ട് നിരോധനം വന്നപ്പോൾ കാഷ് ലെസ്സ് ഇക്കോണമി ഒക്കെ എല്ലാവർക്കും കാർഡും എല്ലായിടത്തും സ്വൈപ്പിങ് മെഷീനുകളും ഉള്ള അമേരിക്ക പോലത്തെ വികസിത രാജ്യങ്ങളിൽ നടക്കും. ബാങ്ക് അക്കൗണ്ട് എന്ന് കേട്ടിട്ട് പോലുമില്ലാത്ത സാധാരണക്കാർ കൊച്ചു പെട്ടിക്കടകൾ നടത്തുന്ന നമ്മുടെ രാജ്യത്ത് അതൊന്നും പ്രയോഗികമേ അല്ല എന്ന് പറഞ്ഞു നടന്ന ഇടതു പണ്ഡിതന്മാർ എതിര് പറഞ്ഞ വാദങ്ങൾ ഇപ്പോഴും മനസ്സിലുണ്ടെന്നും അദ്ദേഹം കുറിച്ചു.
പ്രധാനമന്ത്രിയുടെ നോട്ട് നിരോധനം എങ്ങനെ രാജ്യത്തിനും ജനങ്ങൾക്കും ഗുണകരമായി മാറി എന്നതിനെക്കുറിച്ച് അഡ്വക്കേറ്റ് ശങ്കു ടി ദാസ് എഴുതിയ പോസ്റ്റ് വായിക്കാം…………
എന്റെ എടിഎം കാർഡ് കാണാതെ പോയത് കഴിഞ്ഞ ആഴ്ചയാണ്. ഇന്ന് രാവിലെ വലിപ്പിനുള്ളിൽ നിന്ന് തന്നെ സംഭവം കണ്ടു കിട്ടുകയും ചെയ്തു. ഞാൻ ആലോചിക്കുക ആയിരുന്നു. ഇതിനിടയ്ക്കുള്ള ഒരാഴ്ച കറൻസി നോട്ട് ഞാൻ കൈ കൊണ്ട് തൊട്ടിട്ടേ ഇല്ല.
എന്നിട്ടും എന്റെ കാര്യങ്ങൾ ഒക്കെ പതിവു പോലെ നടന്നിട്ടുണ്ട്.
Post Your Comments