Latest NewsNewsKuwaitGulf

റിപ്പയര്‍ ചെയ്യാന്‍ നല്‍കിയ കാര്‍ ജീവനക്കാരന്‍ അപകടത്തിൽപ്പെടുത്തി; പരാതി നൽകി യുവാവ്

കുവൈറ്റ്: വാഹനം റിപ്പയര്‍ ചെയ്യാന്‍ നല്‍കിയിരുന്ന ഗ്യാരേജിനെതിരെ വിശ്വാസ വഞ്ചനയ്‍ക്ക് പരാതിയുമായി കുവൈറ്റ് പൗരൻ. അറ്റകുറ്റപ്പണികള്‍ക്കായാണ് വാഹനം ഗ്യാരേജില്‍ നല്‍കിയിരുന്നത്. എന്നാല്‍ ഉടമ അറിയാതെ ജീവനക്കാര്‍ വാഹനം ഉപയോഗിക്കുകയും അപകടത്തില്‍പെടുകയും ചെയ്‍തു. എന്നാല്‍ ഈ വിവരവും ഉടമയെ അറിയിക്കാതെ വാഹനം റിപ്പയര്‍ ചെയ്‍ത് തിരികെ നല്‍കുകയായിരുന്നു.

റിപ്പയര്‍ ചെയ്യാന്‍ കൊണ്ടുപോകുന്നതിന് മുമ്പുള്ള അവസ്ഥയിലല്ല വാഹനമുള്ളതെന്ന് മനസിലാക്കിയ ഉടമ, കാര്‍ ഏജന്‍സിയെ സമീപിച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് വാഹനം അപകടത്തില്‍പെട്ടതായി മനസിലാക്കാന്‍ സാധിച്ചത്. നഷ്‍ടപരിഹാരം ആവശ്യപ്പെട്ടാണ് ഗ്യാരേജിനെതിരെ കാറുടമ നിയമ നടപടിയുമായി ഇപ്പോൾ മുന്നോട്ട് പോകുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button