Latest NewsNewsIndia

സമുദ്രമേഖലയിലെ നിരീക്ഷണം ശക്തമാക്കാന്‍ ഇനി അത്യാധുനിക അമേരിക്കന്‍ ഡ്രോണുകളും

ന്യൂഡല്‍ഹി : സമുദ്ര മേഖലയിലെ നിരീക്ഷണം കൂടുതല്‍ ശക്തമാക്കാന്‍ ഇനി മുതല്‍ അമേരിക്കന്‍ ഡ്രോണുകളും ഇന്ത്യയില്‍ ഉണ്ടാകും. ഇതിനായി ഇന്ത്യ അമേരിക്കയില്‍ നിന്ന് അത്യാധുനിക നിരീക്ഷണ ഉപകരണങ്ങള്‍ വാടകയ്ക്കെടുത്തു. ‘എം.ക്യു-9ബി സീഗാര്‍ഡിയന്‍’ എന്ന രണ്ട് യുഎവി (അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍)കളാണ് നാവികസേന വാടകയ്‌ക്കെടുത്തത്.

വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രതിരോധ ഉപകരണങ്ങള്‍ വാടകയ്‌ക്കെടുക്കുന്നതിനുള്ള പുതിയ നടപടിക്രമം (ഡിഫന്‍സ് അക്വിസിഷന്‍ പ്രൊസീജിയര്‍- 2020) ഒക്ടോബറിലാണ് രാജ്യത്ത് നിലവില്‍ വന്നത്. ഈ നിയമം അനുസരിച്ചുള്ള ആദ്യത്തെ ഇടപാട് പ്രകാരമാണ് ഡ്രോണ്‍ വാടയ്‌ക്കെടുത്തത്. നവംബര്‍ ആദ്യം തന്നെ ഉപകരണം ഇന്ത്യയില്‍ എത്തിയിരുന്നു. കഴിഞ്ഞ ആഴ്ച മുതലാണ് എം.ക്യു-9ബി സീഗാര്‍ഡിയന്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ആരംഭിച്ചത്.

അമേരിക്കന്‍ കമ്പനിയായ ജനറല്‍ അറ്റോമിക്സ് വികസിപ്പിച്ച പ്രിഡേറ്റര്‍- ബി ഡ്രോണ്‍ ആണ് ഈ നിരീക്ഷണ വാഹനം. കരയിലും കടലിലും നിരീക്ഷണം നടത്താനാകുന്ന ആളില്ലാ വിമാനങ്ങളാണ് ഇത്. സമുദ്രഭാഗത്തെ നീക്കങ്ങളെ വളരെ സൂക്ഷ്മമായി വിലയിരുത്താന്‍ ഇതിലൂടെ സാധിക്കും. തമിഴ്നാട്ടിലെ രജാലിയിലെ നേവല്‍ എയര്‍ സ്റ്റേഷനില്‍ നിന്നാണ് ഈ ഉപകരണങ്ങള്‍ നിയന്ത്രിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button