Latest NewsIndia

കശ്മീരിലെ റോഷ്‌നി നിയമം: ഭൂമി കയ്യേറിയവരുടെ രണ്ടാമത്തെ പട്ടിക പുറത്തു വിട്ടു, ഫറൂഖ് അബ്ദുള്ളയുടെ സഹോദരിയും ഭർത്താവുമുൾപ്പെടെ നിരവധി കോൺഗ്രസ് പിഡിപി നേതാക്കൾ

ബാക്കിയുള്ളവർ നിയമം മറയാക്കി വ്യാപാര സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം കൈക്കലാക്കുകയായിരുന്നു.

ശ്രീനഗർ : ജമ്മു കശ്മീരിൽ വിവാദ റോഷ്‌നി നിയമത്തിന്റെ കീഴിൽ ഭൂമി കയ്യേറിയവരുടെ രണ്ടാമത്തെ പട്ടിക പുറത്തു വിട്ട് ഭരണകൂടം. രാഷ്ട്രീയ നേതാക്കളും, സർക്കാർ ഉദ്യോഗസ്ഥരുമടക്കം 269 പേരുടെ വിവരങ്ങളാണ് പട്ടികയിൽ ഉള്ളത്. ഭൂമി കയ്യേറിയ 269 പേരിൽ 131 പേരും നിയമത്തിന്റെ കീഴിൽ സ്വന്തം വസതികളാണ് നിയമപരമാക്കിയത്. ബാക്കിയുള്ളവർ നിയമം മറയാക്കി വ്യാപാര സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം കൈക്കലാക്കുകയായിരുന്നു.

138 ഓളം പേർ നിയമത്തെ മറയാക്കി നൂറേക്കറോളം ഭൂമിയാണ് തങ്ങളുടേതാക്കിയതെന്നും പട്ടികയിൽ പറയുന്നു. ജമ്മു കശ്മീർ ഡിവിഷണൽ കമ്മീഷണറാണ് പട്ടിക പുറത്തുവിട്ടത്.പട്ടികയിൽ ഫറൂഖ് അബ്ദുള്ളയുടെ സഹോദരി സുറിയ അബ്ദുള്ളയും, ഭർത്താവും സർക്കാർ ഉദ്യോഗസ്ഥനുമായിരുന്ന മുഷ്താഖ് അഹമ്മദ് ഛായയും ഉൾപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് നേതാവ് ആംലയുടെ ഭൂമി കയ്യേറ്റത്തിന്റെ വിവരങ്ങളും പട്ടികയിൽ അധികൃതർ വ്യക്തമാക്കുന്നു.

read also: രാജ്യത്തെ ഞെട്ടിച്ച 26/11 ; മുംബൈ ഭീകരാക്രമണം നടന്നിട്ട് ഒരു വ്യാഴവട്ടം.. കറുത്ത ദിനത്തിന്റെ ഓർമ്മയിൽ ഇന്ത്യ

സർക്കാർ ഭൂമി കയ്യേറിയ പിഡിപി നേതാവ് ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ അടങ്ങിയ പട്ടികയും ഡിവിഷണൽ കമ്മീഷണർ പുറത്തുവിട്ടിട്ടുണ്ട്. പിഡിപി നേതാവ് താലിബ് അലിയാണ് ഏക്കറുകണക്കിന് വരുന്ന സർക്കാർ ഭൂമി കയ്യേറി നിയമത്തിന് കീഴിൽ നിയമപരമാക്കിയത്. വിരമിച്ച പോലീസ് എസ്എസ്പി മിശ്ര റഷീദ്, വ്യാപാരി ഹാജി സുൽത്താൻ അലി എന്നിവരും സർക്കാർ ഭൂമി കയ്യേറിയവരാണ്.

റോഷ്‌നി നിയമത്തിന്റെ കീഴിൽ വൻ തോതിൽ ഭൂമി കയ്യേറ്റം നടത്തിയവരുടെ ആദ്യ പട്ടിക ചൊവ്വാഴ്ചയാണ് ഭരണകൂടം പുറത്തുവിട്ടത്. ഇതിൽ ഫാറൂഖ് അബ്ദുള്ളയുടേതുൾപ്പെടെയുള്ള നാഷണൽ കോൺഫറൻസ് നേതാക്കളുടെ പേരുകൾ ഉൾപ്പെടുന്നു. നിരവധി പിഡിപി നേതാക്കളുടെ പേരും പട്ടികയിലുണ്ടായിരുന്നു.

 

 

 

 

shortlink

Post Your Comments


Back to top button