KeralaLatest NewsNews

പള്ളി തർക്കം; യാക്കോബായ സഭ വീണ്ടും സമരത്തിലേക്ക്,52 പള്ളികൾക്ക് മുന്നിൽ ഞായറാഴ്ച റിലേ സത്യാഗ്രഹ സമരം

കൊച്ചി: പള്ളി തർക്ക വിഷയത്തിൽ യാക്കോബായ സഭ വീണ്ടും സമരത്തിലേക്ക് ഇറങ്ങുന്നു. ഓർത്തഡോക്സ് വിഭാഗവുമായി ഇനി ചർച്ചയ്ക്കില്ലെന്നെന്നും യോജിപ്പ് എന്ന അടഞ്ഞ അധ്യായമാണെന്നും യാക്കോബായ സഭ വാർത്താക്കുറിപ്പിൽ അറിയിക്കുകയുണ്ടായി. ഓർത്തഡോക്സ് സഭക്ക് കൈമാറിയ 52 പള്ളികൾക്ക് മുന്നിൽ ഞായറാഴ്ച മുതൽ റിലേ സത്യാഗ്രഹ സമരം നടത്തുന്നതാണ്. മുഖ്യമന്ത്രിയുമായി നടന്ന ചർച്ചകളെ തുടർന്ന് നിർത്തി വച്ച സമരങ്ങൾ പുനരാരംഭിക്കുമെന്നും സഭ അറിയിക്കുകയുണ്ടായി.

പള്ളിത്തർക്കം സംബന്ധിച്ച സമവായ ചർച്ചകളിൽ നിന്ന് പിന്മാറാൻ നേരത്തെ ഓർത്തഡോക്സ് സഭ തീരുമാനിക്കുകയുണ്ടായതാണ്.

shortlink

Related Articles

Post Your Comments


Back to top button