Latest NewsNewsIndia

കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് ഞാൻ തയ്യാറാണ്,ഡിസംബർ മൂന്നിന് മുൻപ് വേണമെങ്കിലും ചർച്ച നടത്താം; അമിത് ഷാ

ദില്ലി: കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് കേന്ദ്രം സദാ സന്നദ്ധമെന്ന് അമിത് ഷാ അറിയിക്കുകയുണ്ടായി. ഡിസംബർ മൂന്നിന് മുൻപ് വേണമെങ്കിലും ചർച്ചയാകാമെന്നും കർഷകരുടെ ആശങ്കകളും ആവശ്യങ്ങളും അനുഭാവപൂർവ്വം പരിഗണിക്കാൻ തയ്യാറാണെന്നും അമിത് ഷാ പറയുകയുണ്ടായി. കര്‍ഷകരുടെ പ്രതിഷേധം അനുവദിച്ച സ്ഥലങ്ങളിൽ മാത്രമാക്കണമെന്നും അമിത് ഷാ ആവശ്യം ഉയർത്തുകയുണ്ടായി. എന്നാല്‍ അതേസമയം ബുറാഡിയിൽ പോലീസ് അനുവദിച്ച നിരംകാരി മൈതാനത്തേക്ക് പോകാതെ ദില്ലി അതിർത്തികളിൽ പ്രക്ഷോഭം കടുപ്പിക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം അറിയിച്ചിരിക്കുന്നത്.

പോലീസിന്റെ സമവായ നീക്കം അംഗീകരിച്ച് ഒരു വിഭാഗം കർഷകർ വടക്കൻ ദില്ലിയിലെ ബുറാഡിയിലുള്ള മൈതാനത്തേക്ക് ഇന്നലെ രാത്രി പോകുകയുണ്ടായെങ്കിലും അത് അംഗീകരിക്കാതെ ആയിരക്കണക്കിന് കർഷകർ ഇപ്പോഴും ദില്ലി അതിർത്തികളിൽ തുടരുകയാണ് ചെയ്യുന്നത്. പാർലമെന്‍റ് പരിസരത്തെ ജന്തർമന്ദിറോ, രാംലീലാ മൈതാനമോ ആണ് ഇവരുടെ ലക്ഷ്യം. അത് അനുവദിക്കും വരെ അതിർത്തികളിൽ തന്നെ തുടരും. പ്രതിരോധിക്കാൻ പൊലീസും കനത്ത ജാഗ്രതയിലാണ്. രണ്ട് ദിവസത്തേക്കാണ് ദില്ലി ചലോ മാർച്ച് പ്രഖ്യാപിച്ചതെങ്കിലും ഇപ്പോഴത് അനിശ്ചിതകാല സമരമായി മാറിക്കൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button