Latest NewsIndia

മംഗളൂരുവിലെ കുപ്രസിദ്ധ ക്രിമിനല്‍ ഇന്ദ്രജിത്തിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

മംഗളൂരു : മംഗളൂരുവിലെ കുപ്രസിദ്ധ ക്രിമിനല്‍ മംഗളൂരു കുദ്രോളിക്കടുത്ത ബൊക്കപട്ടണയിലെ ഇന്ദ്രജിത്തിനെ(29) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.കര്‍ണാല്‍ ഗാര്‍ഡനില്‍ ഒരു വിവാഹത്തിന്റെ ഭാഗമായുള്ള മൈലാഞ്ചി ചടങ്ങില്‍ പങ്കെടുത്തു മടങ്ങവേയാണു കൊല്ലപ്പെട്ടത്. മംഗളൂരു പാണ്ഡേശ്വരം പൊലീസ് സ്റ്റേഷനിലെ ക്രിമിനല്‍ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് ഇന്ദ്രജിത്.

ബര്‍ക്കെയിലും ഇദ്ദേഹത്തിനെതിരെ കേസുണ്ട്. 2015 ജൂലൈ 28ന് കുദ്രോളി അലാക്കെ മാര്‍ക്കറ്റില്‍ ഇയാള്‍ക്കും സുഹൃത്ത് ലതീഷിനും എതിരെ വധശ്രമം നടന്നിരുന്നു. അന്നു കൈക്ക് സാരമായി പരുക്കേറ്റതിനെ തുടര്‍ന്നു കുറച്ചു കാലമായി ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്നു എന്നു പറയുന്നു.

read also: ‘യുഡിഎഫും എല്‍ഡിഫും രണ്ടും കള്ളമ്മാരാ; മാന്യതയുള്ള സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുക; ഞാനും അത് തന്നെയാണ് ചെയ്യുന്നത് .’; പിസി ജോര്‍ജ്

ബുധനാഴ്ച രാത്രി 10നാണ് ഇയാള്‍ വീട്ടില്‍ നിന്നു പോയത്. വ്യാഴം രാവിലെ 6നു നാട്ടുകാരാണു ബൊക്കപട്ടണ കര്‍ണാല്‍ ഗാര്‍ഡനില്‍ ഇന്ദ്രജിത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button