Latest NewsIndia

ഏഴ് എം.എല്‍.എമാര്‍ തന്നെ ബന്ധപ്പെട്ടു, ബിജെപി സര്‍ക്കാര്‍ ഉടന്‍ താഴെ വീഴുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍

അഗര്‍ത്തല: സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ ഉടന്‍തന്നെ താഴെ വീഴുമെന്ന മുന്നറിയിപ്പുമായി ത്രിപുര കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പിയൂഷ് ബിശ്വാസ്. ബി.ജെ.പിയില്‍ ഉള്‍പാര്‍ട്ടി പോര് ശക്തമാണെന്നും പാര്‍ട്ടിയുടെ ഏഴ് എം.എല്‍.എമാര്‍ തന്നെ ബന്ധപ്പെടുന്നുണ്ടെന്നും പിയൂഷ് ബിശ്വാസ് പറയുന്നു. സംസ്ഥാനത്തെ ഏഴ് ബി.ജെ.പി എം.എല്‍.എമാരുമായി ചര്‍ച്ച നടത്തി. പാര്‍ട്ടിയിലെ കാര്യങ്ങളില്‍ അവര്‍ക്ക് അതൃപ്തിയുണ്ട്.

പിയൂഷ് ബിശ്വാസ് പറയുന്നു. അതേസമയം, താനുമായി ബന്ധപ്പെട്ട എം.എല്‍.എമാര്‍ ആരൊക്കെയാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. അന്തരിച്ച കോണ്‍ഗ്രസ് നേതാക്കളായ തരുണ്‍ ഗൊഗോയ്, അഹമ്മദ് പട്ടേല്‍ എന്നിവരുടെ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ബിശ്വാസ്.

read also: പകർച്ചവ്യാധിയെ തുടർന്നുളള ധനകാര്യ-വ്യവസായ പ്രതിസന്ധികൾക്കിടയിലും വിദേശ നിക്ഷേപകർക്ക് ആകർഷകമായ രാജ്യം ഇന്ത്യ തന്നെ : നിക്ഷേപത്തിൽ ഒന്നാം സ്ഥാനം ​ഗുജറാത്തിന്, കണക്കുകൾ പുറത്തു വിട്ട് കേന്ദ്രം

എന്നാല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനെ ഒരു അഭിഭാഷകന്‍ എന്ന നിലയിലാവാം എം.എല്‍.എമാര്‍ ബന്ധപ്പെട്ടതാകാമെന്നും അദ്ദേഹം അതിനെ തെറ്റിദ്ധരിപ്പിക്കും വിധം അവതരിപ്പിക്കുകയാണെന്നും ബി.ജെ.പി വക്താവ് വിക്ടര്‍ ഷോം പറഞ്ഞു. ബിശ്വാസിന്റെ വാക്കുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശത്തിലാകുകയില്ലെന്നും കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പോലും ‘പാര്‍ട്ടി മൂഡി’ലാണെന്നും വിക്ടര്‍ ഷോം പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button