USALatest NewsNewsInternational

യുഎസിലെ ഈ നഗരത്തില്‍ താമസിക്കാന്‍ ഏഴ് ലക്ഷം രൂപ നല്‍കുന്നു

തുള്‍സ റിമോട്ട് പ്രോഗ്രാമിന്റെ ഭാഗമാണ് പുതിയ പദ്ധതി

യുഎസിലെ ഒക്ലഹോമയിലെ തുള്‍സ നഗരം ഒരു വര്‍ഷമായി താമസക്കാരെ തിരയുകയാണ്. തിരഞ്ഞെടുക്കപ്പെടുന്ന ആളുകള്‍ക്ക് ഇവിടെ താമസിക്കാന്‍ 10,000 ഡോളര്‍ (ഏകദേശം 7,39,250 രൂപ) നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

2018 നവംബറില്‍ ആരംഭിച്ച തുള്‍സ റിമോട്ട് പ്രോഗ്രാമിന്റെ ഭാഗമാണ് പുതിയ പദ്ധതി എന്നാണ് റിപ്പോര്‍ട്ട്. ജോര്‍ജ്ജ് കൈസര്‍ ഫാമിലി ഫൗണ്ടേഷനാണ് തുള്‍സ റിമോട്ട് പ്രോഗ്രാമിന് പിന്നില്‍. തുള്‍സ റിമോട്ട് ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം അടുത്ത ആറ് മാസത്തിനുള്ളില്‍ മാറാന്‍ തയ്യാറായ 250 വിദൂര തൊഴിലാളികളെ നഗരത്തില്‍ പാര്‍പ്പിക്കും. ഇവര്‍ 18 വയസ്സിന് മുകളിലുള്ളവരും യുഎസില്‍ ജോലി ചെയ്യാന്‍ യോഗ്യരുമായിരിക്കണമെന്നാണ് നിബന്ധന.

10,000 ഡോളര്‍ ഓരോ പുതിയ താമസക്കാര്‍ക്ക് ലഭ്യമാക്കും. ഇതില്‍ സ്ഥലമാറ്റത്തിന്റെയും സ്‌റ്റൈപെന്‍ഡിന്റെ തുകയും ഉള്‍പ്പെടുന്നു. കൂടാതെ, കുറച്ച് തുക റിസര്‍വ് ചെയ്യുകയും വര്‍ഷം പൂര്‍ത്തിയായതിന് ശേഷം നല്‍കുകയും ചെയ്യും. പുതിയ താമസക്കാര്‍ക്ക് 36 ഡിഗ്രി നോര്‍ത്ത് കോ-വര്‍ക്കിംഗ് സ്‌പേസിലേക്ക് അംഗത്വം ലഭിക്കും, അതോടൊപ്പം നഗരത്തില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് കണ്ടെത്തി നല്‍കും.

”വിവിധ വ്യവസായങ്ങളില്‍ നിന്നും മികച്ച ആളുകളെ നമ്മുടെ സമ്പദ്വ്യവസ്ഥയിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,” -തുള്‍സ റിമോട്ട് ഇന്ററിം
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബെന്‍ സ്റ്റുവാര്‍ട്ട് മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button