Latest NewsNewsEntertainment

സ്റ്റാർ സിംഗറിൽ സുരേഷ് ഗോപി സാർ വാങ്ങി തന്ന ഡ്രസ് ഇട്ടുകൊണ്ട് വന്നതും, പൊട്ടിക്കരഞ്ഞതും എല്ലാം ഓർമയുണ്ട്; അമൃത സുരേഷിനോട് അഭ്യർത്ഥനയുമായി ആരാധിക

സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ ഗായികയാണ് അമൃത സുരേഷ്. ശേഷം തന്റെ മികച്ച ഗാനാലാപനങ്ങളിലൂടെ നിരവധി ആരാധകരെ താരം സ്വന്തമാക്കുകയും ചെയ്തു. പിന്നീട് ‘ബിഗ് ബോസ്’ എന്ന റിയാലിറ്റി ഷോയിലൂടെയും അമൃത പ്രേക്ഷകരുടെ മുമ്പിലേക്കെത്തുകയുണ്ടായി. സഹോദരി അഭിരാമിയുമായി ആരംഭിച്ച അമൃതയുടെ മ്യൂസിക് ബാൻഡും ഇപ്പോൾ ശ്രദ്ധ നേടുകയാണ്‌.

ഇതിനിടെയാണ് അമൃത റിയാലി ഷോ മത്സരാർത്ഥിയായിരുന്ന കാലത്തെക്കുറിച്ച് ഓർമിപ്പിക്കുന്ന ഒരു കുറിപ്പ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്. അമൃതയുടെ ആരാധികയും റിയാലിറ്റി ഷോ പ്രേക്ഷകയുമായ ഒരാളാണ് ഫേസ്ബുക്കിൽ പങ്കുവച്ച അമൃതയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കു
താഴെ കമന്റുമായി എത്തിയത്.

 

കുറിപ്പ് ഇങ്ങനെ…………………………….

കുഞ്ഞേ 2007 ലെ സ്റ്റാർ സിംഗറിൽ ആണ് ആദ്യമായി ഞാൻ കാണുന്നത് ഓരോ എപ്പിസോഡും വിടാതെ കാണുമായിരുന്നു. ആ എനെർജെറ്റിക്ക് ആയ ശബ്ദം കുറെ സ്വാധീനിച്ചിരുന്നു. ഇടക്ക് കുഞ്ഞു അഭിരാമി സ്റ്റേജിൽ വന്നതും ഒക്കെ നല്ല ഓർമയുണ്ട്.

ഒടുവിൽ അമൃത സംസാരിച്ച ആ എപ്പിസോഡ് . “എനിക്ക് ഈ ഡ്രസ്സ് വാങ്ങി തന്നത് സുരേഷ് ഗോപി സാർ ആണ് “എന്നും അദ്ദേഹത്തിന്റെ ഭാര്യ സെലക്ട് ചെയ്ത ഡ്രസ്സ് ആണ് എന്നും. ഒടുവിൽ ബാല അതിഥി ആയി എത്തിയ എപ്പിസോഡുകൾ. തുടർന്ന് എലിമിനേഷൻ ടൈമിൽ പുറത്തായപ്പോൾ “എനിക്ക് ഒരു എസ്എംഎസ് എങ്കിലും അയക്കാമായിരുന്നില്ലേ “എന്നു ചോദിച്ചു പൊട്ടി കരഞ്ഞതും അമൃതയുടെ അമ്മ ബോധം കെട്ടു വീണതും ഒക്കെ ഓർമ്മയുണ്ട്.

നേരിട്ട് അറിയില്ല കുട്ടിയെ എങ്കിലും ഒടുവിൽ ബാലയോടൊപ്പം ലൈഫ് തുടങ്ങിയതും കണ്ടു. പിന്നീടുള്ളത് നിങ്ങളുടെ പേഴ്സണൽ ഇഷ്യൂസ്. ഒരു കുഞ്ഞനിയത്തിയോടായി പറയുന്ന പോലെയേ ഉള്ളു. ഉള്ളിൽ ഒരുപാട് സംഗീതം കൊണ്ട് നടക്കുന്ന കുട്ടിയല്ലേ. സംഗീതം ആരെയും ഒരു വിധത്തിലും കഷ്ടം കൊടുത്തതായി കേട്ടിട്ടില്ല എത്രയൊക്കെ ബോൾഡ് ആയി എന്നു പറഞ്ഞാലും നമ്മുടെയൊക്കെ ഉള്ളിൽ ഒരു ദുഃഖം ഒളിഞ്ഞു കിടക്കും. ഒന്നു മാത്രം പറയട്ടെ.. ആരെയും ഇമ്പ്രെസ്സ് ചെയ്യാനോ, പക വീട്ടനോ ഉള്ളതാകരുത് ജീവിതം. സംഗീതം എന്നും കൂടെയുണ്ടാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ”എന്ന കമന്റാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button