CricketLatest NewsIndiaNewsSports

നവദീപ് എറിഞ്ഞത് ആരോണ്‍ ഫിഞ്ചിന്റെ വയറ്റിലേക്ക് ; ഓടിയെത്തി പരിശോധിച്ചും കളിയാക്കിയും രാഹുല്‍

രസകരമായ ഒരു സംഭവമാണ് ഇന്നും ഉണ്ടായത്

ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് പരമ്പരകള്‍ ഏറെ പ്രതീക്ഷയോടെ ആണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്നത്. അടുത്ത കാലത്തായി നിരവധി നല്ല നിമിഷങ്ങളും തമാശകളും പരസ്പരം ഇരു ടീമുകളും പങ്കുവെച്ചിട്ടുണ്ടെങ്കിലും ഐപിഎല്ലിന്റെ വരവ് രണ്ട് ക്രിക്കറ്റ് ടീം അംഗങ്ങളും തമ്മിലുള്ള ബന്ധത്തെ മാറ്റിമറിച്ചു. നിരവധി സൗഹൃദങ്ങളും ശക്തമായ ബന്ധങ്ങളും ഇത് വഴി ഉണ്ടാക്കാന്‍ ഇടയായിട്ടുണ്ട്.

രസകരമായ ഒരു സംഭവമാണ് ഇന്നും ഉണ്ടായത്. സിഡ്നിയില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ഏകദിനത്തിന്റെ 12-ാം ഓവറില്‍ നവദീപ് സൈനിയില്‍ നിന്നുള്ള ഫുള്‍ ടോസ് പന്ത് ഓസ്ട്രേലിയയുടെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെ വയറ്റില്‍ തട്ടി. ഇത് കണ്ട് യുസ്വേന്ദ്ര ചഹാല്‍, കെ എല്‍ രാഹുല്‍ തുടങ്ങിയവര്‍ ഓസി ക്യാപ്റ്റന്റെ അടുത്തേക്ക് നടന്നു. ഫിഞ്ചിന്റെ വയറ്റില്‍ തട്ടി രാഹുല്‍ കളിയാക്കി തമാശ പറയുന്നതും ഫിഞ്ച് തടയുന്നതും വിഡിയോയില്‍ കാണാം.

വയറിന്റെ കാര്യത്തില്‍, തനിക്ക് ഇതുപോലെ കുറെ നാച്ചുറല്‍ പാഡിംഗ് ഉണ്ടെന്നും പരുക്കുകളില്‍ നിന്നും ഇവ രക്ഷപ്പെടുത്തുമെന്നും സ്വയം കളിയാക്കി ഫിഞ്ച് പറയുന്നുണ്ട്. എന്നാല്‍, സൈനി തന്റെ തെറ്റിന് ക്ഷമ ചോദിച്ചു. ശക്തമായ മത്സരം കാഴ്ച്ചവെയ്ക്കുന്ന ഇരു ടീമുകളും തമ്മില്‍ വളരെയധികം സൗഹൃദത്തിലാണെന്ന് ഇതിലൂടെ മനസിലാക്കാമെന്ന് അജിത് അഗാര്‍ക്കര്‍, ക്രിക്കറ്റ് വിദഗ്ധന്‍ ഹര്‍ഷാ ഭോഗ്ലെ തുടങ്ങിയ ഓണ്‍-എയര്‍ കമന്റേറ്റര്‍മാര്‍ പറഞ്ഞു. ഇന്ന് നടക്കുന്ന രണ്ടാമത്തേതും അവസാനത്തേതുമായ ഏകദിനത്തില്‍ ഓസ്‌ട്രേലിയ വീണ്ടും ടോസ് നേടി ആദ്യ ബാറ്റിങ് തിരഞ്ഞെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button