KeralaLatest NewsNews

ജീവന്‍രക്ഷാ മരുന്നുകള്‍ വിജയകരമായി ഉല്‍പ്പാദിപ്പിച്ച് കെഎസ്ഡിപി : മരുന്നുകള്‍ വളരെ കുറഞ്ഞ വിലയില്‍ ലഭ്യമാകും

തിരുവനന്തപുരം: ജീവന്‍രക്ഷാ മരുന്നുകള്‍ വിജയകരമായി ഉല്‍പ്പാദിപ്പിച്ച് കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് കെഎസ്ഡിപി. അവയമാറ്റം കഴിഞ്ഞവര്‍ക്കാണ് ജീവന്‍രക്ഷാ മരുന്നുകള്‍ ഉദ്പ്പാദിപ്പിച്ചിരിക്കുന്നത്. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷനിലെ വിദഗ്ധര്‍ കഴിഞ്ഞ ദിവസം സ്ഥാപനത്തിലെത്തി മരുന്നുകള്‍ പരിശോധിച്ച് ഉല്‍പ്പാദനത്തിലും ഗുണനിലവാരത്തിലും സംതൃപ്തി രേഖപ്പെടുത്തിയതായും വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ.

Read Also :  പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകളുടെ മിനിമം ബാലൻസ് പരിധി ഉയർത്തി

അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ വിജയകരമായി ഉല്‍പ്പാദിപ്പിച്ച് അഭിമാന നേട്ടം കൈവരിച്ചിരിക്കുകയാണ് കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെഎസ്ഡിപി). മാറ്റിവച്ച അവയവം ശരീരം തിരസ്‌കരിക്കാതിരിക്കാനുള്ള അസത്തിയോപ്രൈന്‍, ട്രാക്കോലിമസ് എന്നിവയാണ് കലവൂരിലെ പ്ലാന്‍ില്‍ തയ്യാറാക്കിയത്. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷനിലെ വിദഗ്ധര്‍ കഴിഞ്ഞ ദിവസം സ്ഥാപനത്തിലെത്തി മരുന്നുകള്‍ പരിശോധിച്ച് ഉല്‍പ്പാദനത്തിലും ഗുണനിലവാരത്തിലും സംതൃപ്തി രേഖപ്പെടുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button