KeralaLatest NewsNews

സുഹൃത്തിനെ കൊലപ്പെടുത്തി വീടിനുള്ളില്‍ മൃതദേഹം കുഴിച്ചിട്ടു; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം വിതുര സ്വദേശി മാധവനെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് താജുദീൻ പിടിയിലായി. വിതുര പൊലീസാണ് പ്രതിയെ പിടിച്ചത്. താജുദ്ദീന്റെ വീട്ടിൽ കുഴിച്ചുമൂടിയ നിലയിലാണ് മാധവന്റെ മൃതദേഹം കണ്ടെത്തിയത്.

വിതുര പേപ്പാറയിലാണ് വീട്ടിനുള്ളിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. താജുദ്ദീന്റെ വീട്ടിനുള്ളിൽ രക്തക്കറ കണ്ട തൊഴിലുറപ്പ് തൊഴിലാളികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. വിതുര പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളുടെ സുഹൃത്തും അയൽവാസിയുമായ മാധവന്റേതാണ് മൃതദേഹമെന്ന് കണ്ടെത്തിയത്.ഷാഡോ സംഘം നടത്തിയ തിരച്ചിലിലാണ് തൊട്ടടുത്ത ഉൾവനത്തിൽ നിന്ന് ഇയാളെ പിടിച്ചത്. അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button