Latest NewsSaudi ArabiaNewsGulf

കോവിഡ് വ്യാപനം; ഷാർജ ഉൾപ്പെടെ മൂന്ന് എമിറേറ്റുകളിൽ രാത്രികാല ക്യാമ്പിങ്ങിന് വിലക്ക് ഏർപ്പെടുത്തി

റാസൽഖൈമ, ഫുജൈറ എമിറേറ്റുകൾക്ക് പിറകെ ഷാർജയിലും രാത്രികാല ക്യാമ്പിങ്ങിന് വിലക്ക് ഏർപ്പെടുത്തി . ഏറ്റവും കൂടുതൽ വിനോദ സഞ്ചാര മേഖലകളുള്ള ഷാർജയിൽ ഏർപ്പെടുത്തിയ നിരോധനം അവധി ദിവസങ്ങൾ ആഘോഷമാക്കാൻ തീരുമാനിച്ച പ്രവാസികൾക്കും തിരിച്ചടിയായി. കോവിഡ് വൈറസ് വ്യാപനം മുൻനിർത്തിയാണ് നടപടി എടുത്തത്.

രാത്രികാല ക്യാമ്പിങ്ങിന് ഏർപ്പെടുത്തിയ വിലക്ക് കർശനമായി നടപ്പാക്കാനാണ് ഷാർജ ഉൾപ്പെടെ മൂന്ന് എമിറേറ്റുകളുടെ തീരുമാനം. നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് ഫൈൻ ഈടാക്കുമെന്ന് മൂന്ന് എമിറേറ്റുകളിൽ നിന്നുള്ള അധികൃതർ മുന്നറിയിപ്പ് നൽകി. പ്രത്യേക പരിശോധനാ സംഘങ്ങളെയും ഇതിനായി നിയോഗിക്കും. ശൈത്യകാലം ശക്തിപ്പെട്ടതോടെ മരുഭൂമികളിലാകെ കൂടാരങ്ങളും കാരവനും നിറഞ്ഞിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button