Latest NewsNewsCrime

യുപിയിൽ ഗർഭിണി കൊല്ലപ്പെട്ട നിലയില്‍; കൊലപ്പെടുത്താൻ ഉപയോഗിച്ചത് മൂർച്ചയേറിയ ആയുധം

ലഖ്‌നൗ: 28കാരിയായ ഗർഭിണിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരിക്കുന്നു. ഉത്തർപ്രദേശിലെ ചിത്രകൂട്ടിലെ ഖജുരിഹ കലാ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്. നാല് മാസം ഗർഭിണിയായ യുവതിയുടെ മൃതദേഹം കിടപ്പ് മുറിയിലെ കട്ടിലിലാണ് കണ്ടെത്തുകയുണ്ടായത്. എന്നാൽ അതേസമയം, തന്റെ ഭാര്യയെ കൊലപ്പെടുത്തിയത് ഗ്രാമത്തിലെ മറ്റൊരു സ്‌ത്രീയാണെന്ന് കാട്ടി ഭർത്താവ് പോലീസിൽ പരാതി നൽകുകയുണ്ടായി. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയതായി അറിയിക്കുകയുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button