COVID 19Latest NewsKeralaNews

ശ​ബ​രി​മ​ല​യി​ല്‍ തീ​ര്‍​ഥാ​ട​കരുടെ എണ്ണം കുറഞ്ഞതോടെ ദേവസ്വം ബോർഡ് വരുമാനത്തിൽ വൻ ഇടിവ്

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ല്‍ തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണ​ത്തി​ല്‍ ഗ​ണ്യ​മാ​യ കു​റ​വ്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് ശ​ബ​രി​മ​ല ദ​ര്‍​ശ​നം ന​ട​ത്താ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കാ​നു​ള്ള തീ​രു​മാ​നം ഉ​ട​നു​ണ്ടാ​കു​മെ​ന്ന് ദേ​വ​സ്വം​ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ​ന്‍. വാ​സു പ​റ​ഞ്ഞു. തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച​യോ​ടെ പ്ര​ഖ്യാ​പി​ക്കും.

Read Also : സംസ്ഥാനത്ത് ഇന്ന് മുതല്‍ ശക്തമായ മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ച്ച്‌ 12 ദി​വ​സ​ത്തി​ല്‍ 13,529 ഭ​ക്ത​ര്‍ മാ​ത്ര​മാ​ണ് അ​യ്യ​പ്പ​ദ​ര്‍​ശ​നം ന​ട​ത്തി​യി​ട്ടു​ള്ള​ത്. വ​രു​മാ​നം ര​ണ്ടു​കോ​ടി രൂ​പ​യി​ല്‍ താ​ഴെ​യാ​ണ്.വെ​ര്‍​ച്വ​ല്‍ ക്യൂ​വി​ലൂ​ടെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​രി​ല്‍ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ 1000 ഭ​ക്ത​രെ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ദി​വ​സ​വും സ​ന്നി​ധാ​ന​ത്തേ​ക്ക് ക​ട​ത്തി​വി​ടു​ന്ന​ത്.

തീ​ര്‍​ഥാ​ട​നം തു​ട​ങ്ങി​യ ശേ​ഷം ഇ​തു​വ​രെ നി​ല​യ്ക്ക​ല്‍ 37 കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.ഇ​തി​ല്‍ ഭ​ക്ത​രും വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​രും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്. സ​ന്നി​ധാ​ന​ത്ത് ഒൻപതു ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ കോ​വി​ഡ് കേ​സു​ക​ളു​ടെ അ​നു​പാ​തം താ​ര​ത​മ്യം ചെയ്യുമ്പോൾ ഇ​ത് അ​ത്ര ആ​ശ​ങ്ക​യു​ണ​ര്‍​ത്തു​ന്ന ക​ണ​ക്ക് അ​ല്ലെ​ന്നും ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button