KeralaLatest NewsNews

സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം :ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നാളെ പുലര്‍ച്ചയോടെ ചുഴലിക്കാറ്റാകാന്‍ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പു മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

Read Also : “നാലര വർഷത്തെ പിണറായി ഭരണം കെ എസ് എഫ് ഇ യെ കള്ളപ്പണം വെളുപ്പിക്കുന്ന കേന്ദ്രമാക്കി മാറ്റി” : രമേശ് ചെന്നിത്തല

ബുധനാഴ്‌ച മുതല്‍ കേരളത്തില്‍ മഴശക്തപ്പെടും. ഇതിനൊപ്പം വെള്ളപ്പൊക്കം, കടല്‍കയറ്റം,മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

തീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് അണക്കെട്ടുകളിലെ ജലനിരപ്പ് സൂക്ഷ‌്മമായി നിരീക്ഷിച്ചു വരികെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കനത്ത മഴ തുടര്‍ന്നാല്‍ ചെറിയ അണക്കെട്ടുകള്‍ തുറന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള തീരത്ത് മത്സ്യബന്ധനത്തിന് പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തി.കടലില്‍ പോയവര്‍ക്ക് തിരിച്ചെത്താന്‍ അടിയന്തര നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button