COVID 19Latest NewsNewsOman

ഒമാനില്‍ 215 പേർക്ക് കൂടി കോവിഡ് ബാധ

മസ്‍കത്ത്: ഒമാനിൽ അഞ്ച് പേർ കൂടി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിക്കുകയുണ്ടായി. 215 പേർക്ക് കൂടി പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 123,699 ആയി ഉയർന്നു. ആകെ 1423 പേരാണ് കൊറോണ രോഗം ബാധിച്ച് ഇതുവരെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 253 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്.

ഇതുവരെ 115216 പേർ രോഗമുക്തരായിട്ടുണ്ട്. 93.1 ശതമാനമാണ് രാജ്യത്തെ ആകെ കൊവിഡ് മുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 210 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതില്‍ 108 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button