COVID 19Latest NewsNewsSaudi Arabia

സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 232 പേർക്ക്

റിയാദ്​: സൗദി അറേബ്യയിൽ കൊറോണ വൈറസ് രോഗം​ ബാധിച്ച്​ രാജ്യത്ത്​ വിവിധയിടങ്ങളിലായി 12 പേർ മരിക്കുകയുണ്ടായി. 232 പേർക്ക് പുതിയതായി​ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു​. 393 പേർ കൊറോണ വൈറസ് രോഗ മുക്തരായി. ആകെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 3,57,360 ആയി ഉയർന്നു. രോഗമുക്തരുടെ ആകെ എണ്ണം 3,46,802 ആയി ഉയർന്നു. ആകെ മരണസംഖ്യ 5896 ആണ്​.

അസുഖ ബാധിതരായി രാജ്യത്ത്​ അവശേഷിക്കുന്നവരുടെ എണ്ണം 4662 ആയി കുറഞ്ഞു. ഇതിൽ 659 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്​. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്​. രാജ്യത്തെ കൊവിഡ്​ മുക്തി നിരക്ക്​ 96.8 ശതമാനമായി ഉയർന്നു. മരണനിരക്ക്​ 1.6 ശതമാനവുമായി തുടരുകയാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button