Latest NewsNewsIndia

ഭീകരതയെ ഇല്ലാതാക്കാൻ എല്ലാ രാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കണം; ഷാംഗ്ഹായ് ഉച്ചകോടിയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഉപരാഷ്ട്രപതി

ന്യൂഡൽഹി : ഷാംഗ്ഹായ് സഹകരണ ഉച്ചകോടിയിൽ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പാകിസ്ഥാന്റെ പേര് എടുത്തു പറയാതെയായിരുന്നു വിമർശനം. നയങ്ങൾ നടപ്പിലാക്കാനുള്ള ഉപകരണമായി ചില രാജ്യങ്ങൾ ഭീകരതയെ ഉപയോഗിക്കുന്നുവെന്നും വെങ്കയ്യനായിഡു പറഞ്ഞു.

ഇപ്പോൾ രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി അതിർത്ത കടന്നുള്ള ഭീകരതയാണ്. എല്ലാ തലത്തിലുമുള്ള ഭീകരതയെയും ഇന്ത്യ ശക്തമായി എതിർക്കുന്നു. സ്വന്തം നയം നടപ്പിലാക്കാനുള്ള ഉപകരണമായി ചില രാജ്യങ്ങൾ ഭീകരതയെ ഉപയോഗിക്കുന്നതിൽ ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. ഭീകരതയെ ഇല്ലാതാക്കാൻ എല്ലാ രാജ്യങ്ങളും ഒന്നിച്ച് ചേർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻ ഷാംഗ്ഹായ് ഉച്ചകോടികളിൽ ഇന്ത്യയുടെ ഉഭയകക്ഷി വിഷയങ്ങൾ ഉയർത്തിക്കാട്ടിയ പാകിസ്ഥാന്റെ നടപടിയെയും അദ്ദേഹം പരോക്ഷമായി വിമർശിച്ചു. മനപ്പൂർവ്വം ഉഭയകക്ഷി വിഷയങ്ങൾ ഉയർത്തികാട്ടി ചില രാജ്യങ്ങൾ ഷാംഗ്ഹായി ഉച്ചകോടിയുടെ നിയമങ്ങൾ ലംഘിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിംഗ് വഴിയായിരുന്നു വെങ്കയ്യ നായിഡു ഉച്ചകോടിയിൽ പങ്കെടുത്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button