Latest NewsKeralaNews

‘മുകളിൽ ആകാശവും താഴെ ഭൂമിയുമല്ല മന്ത്രിമാരുടെ അതിർത്തികൾ; ഐസക്കിനെതിരെ കേസെടുക്കണമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിൽ വിജിലൻസ് പരിശോധനയ്ക്കെത്തിയാൽ തടയണമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് വി.ഡി സതീശൻ എം.എൽ.എ. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുന്നതും അതിന് ആഹ്വാനം ചെയ്യുന്നതും ഇന്ത്യൻ പീനൽ കോഡിലെ 353-ാം വകുപ്പനുസരിച്ച് ശിക്ഷാർഹമാണ്. ഐസക്കിനെതിരെ കേസെടുക്കണമെന്നും സതീശൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം………………………………………….

കെ എസ് എഫ് ഇ യുടെ ബ്രാഞ്ചുകളിൽ വിജിലൻസിനെ കയറ്റരുതെന്നും, അതിന്റെ പേരിൽ എന്ത് വന്നാലും താൻ നോക്കിക്കൊള്ളാമെന്നും ധനകാര്യ മന്ത്രി തോമസ് ഐസക്ക്. വിജിലൻസ് എന്നത് അഴിമതി തടയാനുള്ള പോലീസ് ഏജൻസിയാണ്. വിജിലൻസിനെ തടയണം എന്ന് പറഞ്ഞാൽ ഒരു കുറ്റകൃത്യം നടന്ന സ്ഥലത്ത് പോലീസ് പ്രവേശിക്കുന്നത് തടയുന്നതിന് തുല്യമാണ്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുന്നതും അതിന് ആഹ്വാനം ചെയ്യുന്നതും ഇന്ത്യൻ പീനൽ കോഡിലെ 353-ാം വകുപ്പനുസരിച്ച് ശിക്ഷാർഹമാണ്. ഐസക്കിനെതിരെ കേസെടുക്കണം. ഞാൻ നേരത്തെ പറഞ്ഞത് ആവർത്തിക്കുന്നു.  മുകളിൽ ആകാശവും താഴെ ഭൂമിയുമല്ല മന്ത്രിമാരുടെ അതിർത്തികൾ. അവർ ഭരണഘടനയുടെയും നിയമങ്ങളുടെയും ചട്ടക്കൂടുകളിൽ നിന്ന് പ്രവർത്തിക്കാൻ ബാധ്യസ്ഥരാണ്.

https://www.facebook.com/VDSatheeshanParavur/posts/3661785030547102

shortlink

Related Articles

Post Your Comments

Related Articles


Back to top button