Latest NewsIndia

ടിപി സെന്‍കുമാര്‍ തന്നെയായിരുന്നു ശരിയെന്ന് മുഖ്യമന്ത്രിക്കും ബെഹ്‌റയ‌്ക്കും മനസിലായി : വിവാദ ഉദ്യോഗസ്ഥയ്ക്കെതിരെ ഒടുവിൽ നടപടി

തിരുവനന്തപുരം: ഡിജിപി ആയിരിക്കെ ടിപി സെന്‍കുമാര്‍ ചെയ്ത പല കാര്യങ്ങളും ഇപ്പോൾ ശരിയാണെന്നു തെളിയിക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്. സെൻകുമാർ സ്ഥലം മാറ്റുകയും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് സ്ഥലം മാറ്റം റദ്ദാക്കുകയും ചെയ‌്‌ത ഉദ്യോഗസ്ഥയെ ഒടുവില്‍ തെറിപ്പിച്ച്‌ പൊലീസ് മേധാവി ലോക്‌നാറ് ബെഹ്‌റ. പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യ വിഭാഗമായ ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയ്‌ക്കെതിരെയാണ് നടപടി.

സെന്‍കുമാര്‍ ഡിജിപിയായിരുന്ന കാലഘട്ടത്തില്‍ ബീനയ്‌ക്ക് പകരം മാറ്റി നിയമിച്ച ഉദ്യോഗസ്ഥനെ തന്നെയാണ് ഇപ്പോള്‍ ബെഹ്‌റയും തല്‍സ്ഥാനത്ത് കൊണ്ടുവന്നിരിക്കുന്നത്. പൊലീസ് സേനയിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ പൂഴ്‌ത്തിയതിനാണ് ബീനയെ സെന്‍കുമാര്‍ മുന്‍പ് സ്ഥലം മാറ്റിയത്. ജിഷ വധക്കേസ്, പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം എന്നിവയെ കുറിച്ച്‌ വിവരാവകാശ നിമയപ്രകാരം നല്‍കിയ അപേക്ഷയിലുള്ള തര്‍ക്കമാണ് തന്നെ മാറ്റാന്‍ കാരണമെന്ന പരാതിയുമായി ബീന മുഖ്യമന്ത്രിയെ സമീപിച്ചു.

എന്നാല്‍, സെന്‍കുമാറിനെതിരായ നല്ല ആയുധമായാണ് ആഭ്യന്തരവകുപ്പ് അന്ന് ഈ പരാതിയെ ഉപയോഗിച്ചത്. അങ്ങനെയാണ് ബീനയുടെ സ്ഥലം മാറ്റം മരവിപ്പിക്കല്‍ നടന്നത്. ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. ഇവർക്കെതിരെ ഉണ്ടായ പരാതിയുടെ സത്യാവസ്ഥ ഇങ്ങനെ, സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പരമാവധി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അന്നത്തെ ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോ വിളിച്ചു ചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍, സേനയില്‍ ഒരു ഒഴിവു പോലുമില്ലെന്ന ബീന തയ്യാറാക്കിയ റിപ്പോര്‍ട്ട് എഡിജിപി സന്ധ്യ അവതരിപ്പിക്കുകയായിരുന്നു.

read also: ശാഹീന്‍ബാഗ്​ ദാദിയെ കർഷക സമരത്തിൽ നിന്ന് പൊലീസ്​ കസ്​റ്റഡിയിലെടുത്തു

ഇതിനെ എതിര്‍ത്ത നളിനി നെറ്റോ, എസ് പി മാരില്‍ നിന്നും നേരിട്ട് ശേഖരിച്ച ഒഴിവുകളുടെ വിവരങ്ങള്‍ യോഗത്തില്‍ അക്കമിട്ട് നിരത്തുകയുണ്ടായി. ഈ സമയം ഫോണില്‍ എഡിജിപി സന്ധ്യ ബീനയെ വിളിച്ച്‌ വിശദാംശം തേടിയപ്പോഴും ഇതേ മറുപടി തന്നെയാണ് ലഭിച്ചിരുന്നതത്രെ. തുടര്‍ന്നായിരുന്നു ബീനയുടെ സ്ഥലം മാറ്റം. ഐപിഎസുകാര്‍ തമ്മിലുള്ള പോരില്‍ പക്ഷം പിടിച്ചതും, ഉന്നത ഉദ്യോഗസ്ഥരോട് പദവി മാനിക്കാതെ പെരുമാറിയതുമാണ് ഉദ്യോഗസ്ഥയുടെ സ്ഥലം മാറ്റത്തില്‍ കലാശിച്ചത് എന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button