Latest NewsNewsIndia

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബിജെപി എംപി അന്തരിച്ചു

ഗാന്ധിനഗർ‍ : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബിജെപി എംപി അഭയ് ഭരദ്വജ് അന്തരിച്ചു. ബിജെപിയുടെ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ എംപിയായിരുന്നു അദ്ദേഹം. 66 വയസായിരുന്നു. കോവിഡ് ബാധിച്ച് ചെന്നൈയില്‍ എംജിഎം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് ബാധിതനായി കഴിഞ്ഞ മൂന്ന് മാസമായി ചികിത്സയിലായിരുന്നു അഭയ് ഭരദ്വജ്.

പ്രമുഖ അഭിഭാഷകനായിരുന്ന അഭയ് ഭരദ്വജ് ഈ വര്‍ഷം ജൂണിലാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഓഗസ്റ്റില്‍ പാര്‍ട്ടി യോഗങ്ങളിലും രാജ്‌കോട്ടിലെ റോഡ്‌ഷോയിലും പങ്കെടുത്ത ശേഷമാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. അന്നുമുതല്‍ ഭരദ്വജ് കോവിഡ് ചികിത്സയിലായിരുന്നു. ഗുജറാത്തിലെ രാജ്‌കോട്ടിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനേ തുടര്‍ന്ന് ചെന്നൈയിലെ എംജിഎം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അഭയ് ഭരദ്വജിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് തിളക്കമാര്‍ന്നതും ഉള്‍ക്കാഴ്ചയുള്ളതുമായ ഒരു വ്യക്തിയെ നഷ്ടപ്പെട്ടതായി പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button