Latest NewsNewsCrime

യുവാവിനെ 17 കാരൻ കുത്തിക്കൊന്നു; കൊലപാതകത്തിന് കാരണം ത്രികോണപ്രണയം

റായ്പൂര്‍: പ്രായപുര്‍ത്തിയാകാത്ത ആണ്‍കുട്ടി പൊതുനിരത്തില്‍ യുവാവിനെ കുത്തിക്കൊന്നു. ത്രികോണപ്രണയമാണ് കൊലയ്ക്ക് പിന്നിൽ ഉള്ളതെന്ന് അറിയാൻ കഴിഞ്ഞു. മൂത്തസഹോദരന്റെ പ്രേരണയെ തുടര്‍ന്നായിരുന്നു കൊലപാതകം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായാണ് പ്രചരിക്കുകയാണ്.

നിനക്ക് ചെയ്യാനാവാന്നതെല്ലാം ചെയ്‌തോളൂ എന്ന് മൂത്തസഹോദരന്‍ അനിയനോട് പറയുന്നത് വീഡിയോയില്‍ കാണാൻ കഴിയും. രാഹുല്‍ താണ്ടി എന്ന പതിനെട്ടുകാരനാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടക്കുന്നത്. താണ്ടി സുഹൃത്തിനൊപ്പം ഇരിക്കുമ്പോള്‍ പ്രതിയുടെ മൂത്തസഹോദരന്‍ അയാളെ സമീപിച്ച് തിക്രപ്പാറിയിലേക്ക് ലിഫ്റ്റ് ആവശ്യപ്പെടുകയായിരുന്നു ഉണ്ടായത്.

ലിഫ്റ്റ് നല്‍കിയതിന് പിന്നാലെ തിക്രപ്പാറയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ കാത്തുനില്‍ക്കുകയായിരുന്നു. വണ്ടിയില്‍ നിന്ന് വലിച്ചിഴച്ച് 17കാരന്‍ കുത്തുകയായിരുന്നു. ഇതിന്റെ വീഡിയോ മൂത്തസഹോദരന്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടി മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button