Latest NewsNewsIndiaEntertainment

ശ്രീരാമന്റെ ആദര്‍ശങ്ങളെ സംരക്ഷിക്കാന്‍ ‘രാം സേതു’; യോഗി ആദിത്യനാഥുമായി നടൻ അക്ഷയ്കുമാർ കൂടികാഴ്ച്ച നടത്തി

‘രാം സേതു’ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച എന്നതും ഏറെ ശ്രദ്ധേയമായി

ഇക്കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടികാഴ്ച്ച നടത്തി നടന്‍ അക്ഷയ് കുമാര്‍. അക്ഷയ്കുമാറിന്റെ പുതിയ ചിത്രം ‘രാം സേതു’ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച എന്നതും ഏറെ ശ്രദ്ധേയമായി.

അടുത്തിടെ ഉത്തര്‍പ്രദേശില്‍ നോയിഡയില്‍ ഫിലിം സിറ്റി നിര്‍മ്മാണത്തെ കുറിച്ച് സെപ്തംബറിൽ യോഗി പ്രഖ്യാപിച്ചിരുന്നു .മുംബൈയിലാണ് ഇരുവരും കണ്ടുമുട്ടിയത്.

സംവിധായകൻ അഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രമാണ് രാം സേതു . ‘വരും തലമുറയെ കൂടി ബന്ധിപ്പിക്കുന്ന ഒരു പാലം നിര്‍മ്മിച്ച് അതിലൂടെ ഭാരതീയരുടെ ഉള്ളില്‍ രാമന്റെ ആദര്‍ശങ്ങളേയും സംരക്ഷിക്കാന്‍ ശ്രമിക്കാം എന്നായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് അക്ഷയ്കുമാര്‍ ട്വിറ്ററില്‍ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button