Latest NewsNewsEntertainment

‘റാംജിറാവ് സ്പീക്കിങ്’ എന്ന ചിത്രത്തിൽ ആരും ഡേറ്റ് തരാത്തത് കൊണ്ടാണ് അന്ന് സായികുമാറിനെ നായകനാക്കിയത്; സിദ്ദിഖ്

പുതുമുഖ നായകനെ ഉൾപ്പെടുത്തി എന്നതിന് മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ സിദ്ദിഖ്

മലയാള സിനിമയിൽ എക്കാലത്തെയും മികച്ച സംവിധായകരിൽ രണ്ട് പേരാണ് സിദ്ദിഖ്- ലാൽ .കൂടുതലായി താരമൂല്യമുള്ള താരങ്ങളെ ഉൾപ്പെടുത്താറുള്ള ഇരുവരുടെയും ആദ്യ സിനിമയിൽ എന്തുകൊണ്ട് പുതുമുഖ നായകനെ ഉൾപ്പെടുത്തി എന്നതിന് മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ സിദ്ദിഖ്.

സൂപ്പർ ഹിറ്റായ ‘റാംജിറാവ് സ്പീക്കിങ്’ എന്ന ഇരുവരുടെയും ആദ്യ സിനിമയിൽ സായ്കുമാർ നായകനായി എത്താനുണ്ടായ കാരണമാണ് പറയുന്നത്. ആദ്യ സിനിമ ചെയ്യുമ്പോൾ സായ്കുമാറിന്‍റെ സ്ഥാനത്ത് വേറേ താരങ്ങളെയാണ് നോക്കിയിരുന്നത്. പക്ഷേ ആരും ഡേറ്റ് തരാത്തത് കൊണ്ടാണ് പുതുമുഖത്തെ പരീക്ഷിച്ചതെന്ന് സിദ്ദിഖ്.

പക്ഷെ അതുകൊണ്ട് കൊട്ടാരക്കര എന്ന വലിയ നടന് ഒരു പിന്തുടർച്ചയുണ്ടായി. അങ്ങനെ ഒരാൾ വരണമെന്നുള്ളത് കൊണ്ടാവാം ചിലപ്പോൾ ഞങ്ങൾ നോക്കിയ താരങ്ങളെ കൊണ്ട് നോ പറയിപ്പിച്ചതെന്ന് സിദ്ദിഖ്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button