Latest NewsNewsIndia

ഭീരുക്കളായ കർഷകരാണ് ആത്മഹത്യ ചെയ്യുന്നത്; കര്‍ണാടക കൃഷിമന്ത്രി

ബെംഗളൂരു : ഭര്യയെയും മക്കളെയും പരിപാലിക്കാന്‍ കഴിയാത്ത ഭീരുക്കളായ കർഷകരാണ് ആത്മഹത്യ ചെയ്യുന്നതെന്ന് കര്‍ണാടക കൃഷി മന്ത്രി ബി.സി. പാട്ടീല്‍. നമ്മൾ വെള്ളത്തിൽ വീണാൽ നീന്തി കയറുകയല്ലേ ചെയ്യുന്നതെന്നും മന്ത്രി ചോദിച്ചു. കര്‍ണാടകയിലെ കുടക് ജില്ലയിലെ പൊന്നമ്പേട്ടില്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം.

കൃഷി ലാഭകരമായ ബിസിനസാണ്. എന്നാൽ ഭീരുക്കളാണ് അതിന്റെ പ്രാധാന്യം മനസിലാക്കാതെ ആത്മഹത്യ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ നിലപാട് വിശദീകരിക്കാന്‍ പാട്ടീല്‍ സ്വര്‍ണ്ണ വളകള്‍ ധരിച്ച ഒരു സ്ത്രീയുടെ കഥ ഉദാഹരണമായി കര്‍ഷകരോട് വിശദീകരിക്കുകയും ചെയ്തു.

കൈകളിലെ സ്വര്‍ണ്ണ വളകളെക്കുറിച്ച് ചോദിച്ചപ്പോള്‍, 35 വര്‍ഷത്തെ അധ്വാനത്തിന് ഭൂമിദേവി നല്‍കി എന്നാണ് ആ സ്ത്രീ പറഞ്ഞതെന്ന് മന്ത്രി പറഞ്ഞു. ഒരു സ്ത്രീ കൃഷിയെ പൂര്‍ണമായും ആശ്രയിക്കുകയും വലിയൊരു നേട്ടം കൈവരിക്കുകയും ചെയ്യുമ്പോള്‍ മറ്റ് കര്‍ഷകര്‍ക്ക് അത് ചെയ്യാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.

അതേസമയം മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കർഷകരുടെ സമരത്തെ അവഹേളിക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവനയെന്നും കോൺഗ്രസ് പറഞ്ഞു.മന്ത്രി നിരൂപാധികം മാപ്പ് പറയണമെന്ന് കോൺഗ്രസ് വക്താവ് വി എസ് ഉഗ്രപ്പ പറഞ്ഞു.

shortlink

Post Your Comments


Back to top button