Latest NewsNewsIndia

ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ ഭീരുക്കൾ: കര്‍ഷകരെ അധിക്ഷേപിച്ച്‌ മന്ത്രി

പൊന്നംപേട്ടിലെ മുള കര്‍ഷകരെക്കുറിച്ച്‌ വിശദീകരിച്ചുകൊണ്ടാണ് പ്രസ്താവന നടത്തിയിട്ടുള്ളത്.

ബെംഗളുരു: രാജ്യതലസ്ഥാനത്ത് കര്‍ഷക പ്രതിഷേധം ശക്തിപ്രാപിക്കുന്നതിനിടെ കര്‍ഷകരെ അധിക്ഷേപിച്ച് കര്‍ണ്ണാടക മന്ത്രി. ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ ഭീരുക്കളാണെന്നാണ് മന്ത്രിയുടെ പ്രസ്താവന. കര്‍ണ്ണാടക കൃഷി മന്ത്രി ബിസി പാട്ടീലാണ് കര്‍ഷകര്‍ക്കെതിരെ വിവാദ പ്രസ്താവന നടത്തിയത്. ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ ഭീരുക്കളാണ്. ഭീരുക്കള്‍ക്ക് മാത്രമാണ് ഭാര്യയെയും മക്കളെയും പരിരക്ഷിക്കാതെ ആത്മഹത്യ ചെയ്യാന്‍ കഴിയുക. എപ്പോഴാണ് വെള്ളത്തിലേക്ക് വീഴുന്നത് അപ്പോള്‍ മുതല്‍ ജയിക്കുന്നതിനായി നീന്താന്‍ തുടങ്ങണം. പാട്ടീലിനെ ഉദ്ധരിച്ച്‌ പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊന്നംപേട്ടിലെ മുള കര്‍ഷകരെക്കുറിച്ച്‌ വിശദീകരിച്ചുകൊണ്ടാണ് പ്രസ്താവന നടത്തിയിട്ടുള്ളത്. പൊന്നംപേട്ടിലുള്ള കര്‍ഷകര്‍ എത്ര ലാഭത്തിലാണ് ബിസിനസ് നടത്തുന്നതെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു.

Read Also: വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ടാബ് നല്‍കും: പുതിയ തന്ത്രവുമായി മമത

കര്‍ഷക ആത്മഹത്യയില്‍ 2019ലെ കണക്ക് പ്രകാരം മഹാരാഷ്ട്രയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് കര്‍ണ്ണാടകം. 2019ല്‍ മഹാരാഷ്ട്രയില്‍ 3,900 ആത്മഹത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കര്‍ണ്ണാടകത്തില്‍ 1,992 കര്‍ഷക ആത്മഹത്യയും ആന്ധ്രയില്‍ 1,029 ആത്മഹത്യയും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മധ്യപ്രദേശും തെലങ്കാനയും പഞ്ചാബുമാണ് തൊട്ടുപിന്നിലുള്ളത്. കാര്‍ഷിക മന്ത്രിയുടെ പരാമര്‍ശത്തില്‍ അപലപിച്ച്‌ കോണ്‍ഗ്രസ് കര്‍ണ്ണാടക യൂണിറ്റ് വക്താവ് വിഎസ് ഉഗ്രപ്പ രംഗത്തെത്തിയിട്ടുണ്ട്. ഒരു കര്‍ഷകനും ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. വെള്ളപ്പൊക്കം, വരള്‍ച്ച, എന്നിങ്ങനെ ചില സന്ദര്‍ഭങ്ങളുണ്ട്. ഈ പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെട്ടിട്ടില്ല. ഈ പ്രശ്നത്തിന്റെ ഗൌരവം മനസ്സിലാക്കാതെയാണ് ഇഥ്തരത്തില്‍ നിരുത്തരവാദിത്തപരമായ പ്രസ്താവന നടത്തിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button